മൃഗസംരക്ഷണ വകുപ്പ് ചെക്ക്​ പോസ്റ്റിൽ ജീവനക്കാരന്‍റെ ആത്മഹത്യശ്രമം

കുമളി: കുമളി ടൗണിലെ മൃഗസംരക്ഷണ വകുപ്പ് ചെക്ക്​ പോസ്റ്റിൽ വിഷം കഴിച്ച് ആത്മഹത്യക്ക്​ ശ്രമിച്ച ജീവനക്കാരനെ പൊലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.

ഓഫിസ് അസിസ്റ്റന്‍റായ ജീവനക്കാരനാണ് ഈച്ചക്കുള്ള വിഷമരുന്ന് മദ്യത്തിൽ കലർത്തി കഴിച്ചത്. വിഷം കഴിക്കുന്നത് മൊബൈലിലൂടെ വീട്ടുകാരെ കാണിച്ചതോടെ പരിഭ്രാന്തരായ ബന്ധുക്കൾ കുമളി പൊലീസിനെ അറിയിച്ചു.

ആത്മഹത്യക്ക്​ പ്രേരിപ്പിച്ച കാരണം വ്യക്തമായിട്ടില്ല. അവശനിലയിലായിരുന്ന ജീവനക്കാരനെ കുമളി ഇൻസ്പെക്ടർ ജോബിൻ ആന്‍റണിയുടെ നേതൃത്വത്തിൽ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പകൽ ഓഫിസിൽ ജീവനക്കാരൻ നടത്തിയ ആത്മഹത്യശ്രമം മറ്റ്​ ജീവനക്കാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി.

Tags:    
News Summary - Animal welfare department employee attempted suicide at check post in kumily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.