ഒല്ലൂര്‍:അഞ്ചേരിചിറയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വടക്കേപുരയ്ക്കല്‍ മോഹനന്‍ (62),ഭാര്യ സുമ (50),രണ്ടാമത്തെ മകന്‍ കിരണ്‍ (24) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് മുത്ത മകന്‍ പ്രവീണ്‍ ജോലികഴിഞ്ഞ് വിട്ടിലെത്തിയപ്പോഴാണ് ഇവരെ മരിച്ചനിലയില്‍ കണ്ടത്. ഇയാളാണ് നാട്ടുക്കാരെ വിവരം അറിയിച്ചത്.
ഒല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്ഥികരിച്ചു. സംഭവം അറിഞ്ഞ് ഒല്ലൂര്‍ സി.ഐ ബെന്നി ജെയ്ക്കബ്ബ്, എ.സി.പിവി.കെ.രാജു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മരിച്ച മോഹനനും മക്കളും മരപണിക്കാരാണ്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലെക്ക് നയിച്ചത് എന്നാണ് പോലീസ് നിഗമനം. ഇവര്‍ അഞ്ചേരിചിറയില്‍ വാടകക്കാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.