രാജ്ഭവൻ (ഗോവ): ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള തീക്ഷ്ണഭാവനയും തീവ്രമായ ഭാഷയും കൈവശമുള്ള എഴുത്തുകാരനെന്ന് എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ ഡോ. പ്രതിഭ റായ്. പി.എസ് ശ്രീധരൻപിള്ളയുടെ 'തത്ത വരാതിരിക്കില്ല എന്ന കഥാസമാഹാരത്തിന്‍റെ ഒറിയ പരിഭാഷ 'ആഷാര ആലോക' ഒഡീഷ ഗവർണർ രഘുബർ ദാസിൽ നിന്നും ആദ്യപ്രതി ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിഭ റായ്.
ശ്രീധരൻപിള്ളയുടെ കഥകളുടെ ഒറിയ പരിഭാഷ ഒഡീഷയിലെ വായനക്കാർക്ക് മലയാള കഥയുടെയുടെയും സംസ്കാരത്തിന്‍റെയും ലോകത്തിലേക്കുള്ള ഒരു വാതിലാണെന്ന് പ്രകാശനം നിർവഹിച്ചു കൊണ്ട് ഗവർണർ രഘുബർ ദാസ് പറഞ്ഞു.
ഭുവനേശ്വർ ഒഡിയ രാജ്ഭവൻ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഒഡീഷയിലെ കലാസാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. പ്രമുഖ ഒറിയ പരിഭാഷകൻ ഡോ. നിരജ്ഞൻ സാഹുവാണ് ഈ കഥാസമാഹാരത്തിന്‍റെ വിവർത്തനം നിർവഹിച്ചത്. പ്രഫ. ജതിൻ നായക്, ജീവാനന്ദ മിശ്ര തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥകാരൻ പി.എസ് ശ്രീധരൻ പിള്ള പ്രതിസ്പന്ദം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.