ഉദ്ഘാടന പ്രസംഗത്തിനിടെ അനൗൺസ്മെന്റ്: ക്ഷുഭിതനായി മുഖ്യമന്ത്രി

കാസർകോട്: ജില്ലയിൽ കെട്ടിട ഉദ്ഘാടന വേദിയിൽ പ്രസംഗിക്കുന്നതിനിടെയുണ്ടായ അനൗൺസ്മെന്റിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ബേഡഡുക്ക ഫാർമേഴ്സ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടന ചടങ്ങിൽ‌ സംസാരിച്ചു തീരുന്നതിനു മുമ്പ് മെമന്റോ കൈമാറാൻ അനൗൺസ്മെന്റ് ചെയ്തപ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. പ്രസംഗം അവസാനിപ്പിക്കുന്നതിന് തൊട്ട്മുമ്പ് അനൗൺസ്മെന്റ് നടത്തിയത് ശരിയായില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വേദിവിട്ടത്. കാസർകോഡ് കുണ്ടംകുഴിയിൽ ഫാർമേഴ്സ് സഹകരണ സഹകരണ ബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു സംഭവം.

കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു എന്ന് മുഖ്യമന്ത്രി പറയുമ്പോഴേക്കും പിന്നീട് നടക്കാൻ പോകുന്ന പരിപാടികളെ കുറിച്ചുള്ള അനൗൺസ്മെന്റ് നടത്തുകയായിരുന്നു.

താൻ സംസാരിച്ച് അവസാനിപ്പിച്ചിട്ടില്ല. അതിന് ശേഷമാണ് ഇത്തരത്തിലുള്ള അനൗൺസ്മെന്റുകൾ നടത്തേണ്ടത്. എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അനൗൺസ്മെന്റിന്റെ ശബ്ദത്തിൽ അനൗൺസ്മെന്റ് നടത്തിയ ആൾ ഇത് കേട്ടില്ല. തുടർന്ന് ഇദ്ദേഹത്തിന് ചെവി ​കേൾക്കില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഉപഹാരസമർപ്പണവും മുഖ്യമന്ത്രിയായിരുന്നു നടത്തേണ്ടിയിരുന്നത്. എന്നാൽ അതിനുനിൽക്കാതെയാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിനെത്തിയത്. ജില്ലയിലെ മറ്റ് പരിപാടികളിലും മുഖ്യമന്ത്രി പ​ങ്കെടുക്കുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.