ആശുപത്രിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് സഭയുടെ ആളെന്ന് വരുത്തിതീർക്കാൻ -കെ. സുധാകരൻ

കൊച്ചി: കാണുന്നവർക്ക് സഭയുടെ സ്ഥാനാർഥിയാണെന്ന് തോന്നാനാണ് സി.പി.എം ആശുപത്രിയിൽവെച്ച് പ്രഖ്യാപനം നടത്തിയതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. സി.പി.എം പോലുള്ള ഒരു പാർട്ടി ഇത്തരത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ടോയെന്നും സി.പി.എം നേതാക്കളില്ലാതെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച ചരിത്രമുണ്ടോയെന്നും സുധാകരൻ ചോദിച്ചു.

രാഷ്ട്രീയത്തിനാണ് സി.പി.എം പ്രഥമ പരിഗണന നൽകുന്നത്. രാഷ്ട്രീയ പാർട്ടി നേതാക്കന്മാർക്ക് കൊടുക്കാത്ത അപ്രമാദിത്യം മറ്റുള്ളവർക്ക് കൊടുക്കുന്ന രീതിയില്ല. അതിനാലാണ് ആശങ്ക പരത്തുന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

ഇടത് സ്ഥാനാർഥി സഭയുടെ സ്ഥാനാർഥിയാണെന്ന് പറയാൻ യു.ഡി.എഫിന് സാധിക്കില്ല. അത്തരത്തിലുള്ള ഒരു നടപടിയും സഭ തീരുമാനിച്ചിട്ടില്ല. എന്നും നിഷ്പക്ഷമായ സമീപനമാണ് സഭ സ്വീകരിച്ചിട്ടുള്ളത്. സഭയെ കുറ്റം പറ‍യാനില്ലെന്നും അത്തരത്തിലൊരു പരാതിയുമില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

കെ റെയിൽ കല്ലിട്ടാൽ പിഴുതെറിയുമെന്ന് സുധാകരൻ ആവർത്തിച്ചു. സമരം അതിന്‍റെ വഴിക്ക് തന്നെ മുന്നേറും. കെ റെയിൽ നടപ്പാക്കാൻ സമ്മതിക്കില്ല. കേരളത്തിലെ ജനങ്ങളുടെ നെഞ്ചത്ത് ചവിട്ടി നാടിനെ നശിപ്പിക്കാനായി കെ റെയിൽ കൊണ്ടുവരുന്നതിന് പിന്നിലെ സി.പി.എമ്മിന്‍റെ വികാരം എന്താണെന്നും സുധാകരൻ ചോദിച്ചു.

Tags:    
News Summary - Announcing the candidate in the hospital to make him a member of the church -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.