കരുവന്നൂർ ബാങ്കിനെതിരെ വീണ്ടും ആക്ഷേപം: ബാങ്കിൽ നിക്ഷേപമുണ്ടായിരുന്ന മറ്റൊരാൾ കൂടി വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപമുണ്ടായിരുന്ന മറ്റൊരാൾ കൂടി വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചതായി ആക്ഷേപം. മാപ്രാണം സ്വദേശി രാമനാണ് (75) തലച്ചോർ ചുരുങ്ങുന്ന അസുഖം മൂലം കഴിഞ്ഞ 24ന് മരിച്ചത്. ഇദ്ദേഹത്തിന്‍റെ പേരിൽ 10 ലക്ഷം രൂപ നിക്ഷേപമുണ്ട്.

രാമനും മൂത്തസഹോദരിയും വീടും പുരയിടവും വിറ്റ കാശ് അവസാന കാലത്ത് ഉപയോഗിക്കാനാണ് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്. സഹോദരിയുടെ മകളുടെ സംരക്ഷണയിലായിരുന്നു ഇരുവരും. ചികിത്സക്കായി മൂന്ന് ലക്ഷം രൂപ പിൻവലിക്കാൻ കത്ത് നൽകിയെങ്കിലും ലഭിച്ചത് അമ്പതിനായിരം രൂപയായിരുന്നുവെന്ന് ബന്ധു സന്തോഷ് പറഞ്ഞു. രാമൻ മരിക്കുന്നതിനുമുമ്പ് നോമിനിയുടെ പേരിലേക്ക് മാറ്റാൻ അപേക്ഷ നൽകിയെങ്കിലും ബാങ്ക് സ്വീകരിച്ചില്ല. 99 വയസ്സുള്ള അദ്ദേഹത്തിന്റെ സഹോദരിക്ക് കൂടി കരുതിവെച്ച പണം ഇനി കിട്ടുമോ എന്ന് ഉറപ്പില്ലെന്നും സന്തോഷ് പറയുന്നു.

ഫിലോമിനയുടെ മൃതദേഹം സംസ്കരിച്ചു

ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരിച്ചു കിട്ടാനുള്ള വിഫല ശ്രമങ്ങൾക്കിടെ, ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം തൃശൂർ ഗവ. മെഡിക്കൽ കോളജിൽ മരിച്ച ഫിലോമിനയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ മാപ്രാണം ഹോളിക്രോസ് ദേവാലയ സെമിത്തേരിയില്‍ സംസ്കരിച്ചു.

Tags:    
News Summary - Another allegation against Karuvannur Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.