ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന പരാതിയിൽ വീണ്ടും കേസ്; സ്വന്തമായി വാദിക്കാൻ എൽ.എൽ.ബി പഠിക്കാൻ ആലോചിക്കുകയാണെന്ന് അൻവർ

മലപ്പുറം: പി.വി. അൻവർ എം.എൽ.എക്കെതിരെ വീണ്ടും കേസ്. അരീക്കോട് എസ്.ഒ.ജി ക്യാമ്പ് കമാന്റന്റ് നൽകിയ പരാതിയിൽ മഞ്ചേരി പൊലീസ് ആണ് കേസെടുത്തത്. വാർത്താസമ്മേളനത്തിൽ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടതിനാണ് കേസെടുത്തത്. ഔദ്യോഗിക രഹസ്യം ചോർത്തിയെന്നാണ് പരാതിയിലുള്ളത്.

അൻവറിന്റെ വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ആധാരമാക്കി ഒഫീഷ്യൽ സീക്രട്ട് ആക്ട്,​ ഐ.ടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നതായി വാർത്താസമ്മേളനത്തിൽ അൻവർ വെളിപ്പെടുത്തിയിരുന്നു. അതോടൊപ്പം താനും ഫോൺ ചോർത്തിയതായി അവകാശപ്പെടുകയും ചെയ്തു.

തനിക്കെതിരെ രണ്ടല്ല, മിനിമം 100 കേസുകൾ വരുമെന്ന് അൻവർ പ്രതികരിച്ചു. മാത്രമല്ല, എൽ.എൽ.ബി പഠിക്കാൻ ആലോചിക്കുകയാണെന്നും പാസായാൽ കേസെല്ലാം സ്വന്തമായി വാദിക്കാമല്ലോ എന്നും അൻവർ പരിഹസിച്ചു.

Tags:    
News Summary - Another case against PV Anvar MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.