മുവാറ്റുപുഴ: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹരജി. ചേർത്തല സ്വദേശിയും ക്രൈം ഇൻവെസ്റ്റിഗേഷൻ എന്ന മാസികയുടെ ചീഫ് എഡിറ്ററുമായ മൈക്കിളാണ് മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹരജി നൽകിയത്.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സോളാർ പാനൽ സ്ഥാപിച്ചത് വഴി സംസ്ഥാന സർക്കാറിന് വൻ നഷ്ടമുണ്ടാക്കി. 14 ഒാഫീസുകളിൽ സോളാർ പാനൽ സ്ഥാപിച്ചു. ഇതിൽ ഒരിടത്ത് മാത്രമാണ് സോളാർ പാനൽ ഭാഗികമായി പ്രവർത്തിക്കുന്നത്. ഇതിന് പിന്നിൽ ജേക്കബ് തോമസിന് സാമ്പത്തിക ലക്ഷ്യങ്ങളുണ്ട്. കൂടാതെ അനുമതിയില്ലാതെ ഉപകരണങ്ങൾ വാങ്ങിയെന്നുമാണ് ഹരജിയിലെ ആദ്യ ആരോപണം.
സർവീസിൽ നിന്ന് അവധിയെടുത്ത് അനുമതിയില്ലാതെ കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽ പഠിപ്പിക്കാൻ പോയി. കർണാടകയിലെ കൂർഗിൽ 151 ഏക്കർ വനഭൂമി കൈയ്യേറി ജേക്കബ് തോമസും ഭാര്യയും 50 കോടി രൂപ സ്വന്തമാക്കി എന്നിവയാണ് ഹരജിയിലെ മറ്റ് രണ്ട് ആരോപണങ്ങൾ.ഹരജി ഫയലിൽ സ്വീകരിച്ച വിജിലൻസ് കോടതി വിശദ വാദത്തിനാണ് കേസ് ജനുവരി 19ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.