പാലക്കാട്: മുംബൈ പൊലീസെന്ന വ്യാജേന യുവാവിനെ സ്കൈപ് കോളിലൂടെ വിളിച്ച് മയക്കുമരുന്ന് കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 11,16,000 രൂപ. ആഗസ്റ്റ് 21, 22 ദിവസങ്ങളിലായി പാലക്കാട്ടെ 23കാരിയില്‍നിന്ന് 45 ലക്ഷം രൂപ സമാനരീതിയില്‍ കവര്‍ന്ന സംഭവത്തില്‍ മൂന്ന് പ്രതികളെ പാലക്കാട് സൈബര്‍ പൊലീസ് പിടികൂടിയിരുന്നു.
ഈ വാര്‍ത്ത പുറത്തുവന്നതോടെയാണ് കൊടുവായൂര്‍ സ്വദേശി പരാതിയുമായി രംഗത്തെത്തിയത്. ഈ മാസം ഒന്നിന് ഉച്ചയോടെ മുബൈ പൊലീസെന്ന് പരിചയപ്പെടുത്തിയാണ് സ്കൈപ്പ് കോള്‍ വഴി വിളിച്ചത്. താങ്കളുടെ പേരില്‍ മുംബൈയില്‍ നിന്ന് തായ്വാനിലേക്ക് അയച്ച കൊറിയറില്‍ മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്നും രക്ഷപ്പെടാന്‍ സഹായിക്കാമെന്നും പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
യുവാവിന്റെ പരാതിയില്‍ സൈബര്‍ പൊലീസ് കഴിഞ്ഞ നാലിന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുവാവിനെ വഞ്ചിച്ച് പണം കൈപ്പറ്റിയത് മധ്യപ്രദേശിലുള്ള മൂന്ന് അക്കൗണ്ടുകള്‍ വഴിയാണെന്ന് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.