കൽപറ്റ: വയനാട്ടിൽ പനി ബാധിച്ച് ഒരാൾ മരിച്ചു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടിൽ ആയിശ (48) ആണ് മരിച്ചത്.
ശാരീരിക അവശതകളെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇവർ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. ജൂൺ 30ന് ആയിശക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചിരുന്നു.
വയനാട് ജില്ലയിൽ ഏതാനും ദിവസങ്ങൾക്കിടെ മൂന്നു കുട്ടികൾ പനി ബാധിച്ച് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.