കൊച്ചി: വിഴിഞ്ഞം തുറമുഖം സംബന്ധിച്ച വിവാദങ്ങൾക്കിടെ ലത്തീൻ സഭയുടെ പരിപാടിയിൽ നിന്നും പിന്മാറി ആന്റണി രാജു. ലൂർദ് ആശുപത്രിയുടെ ചടങ്ങിൽ നിന്നാണ് ആന്റണി രാജു പിന്മാറിയത്. തിരക്കുള്ളതിനാലാണ് പരിപാടിയിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് ആന്റണി രാജു അറിയിച്ചു. ഇതിന് ദുർവ്യാഖ്യാനം വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞത്ത് സംസ്ഥാന സർക്കാർ കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു. അദാനി ഗ്രൂപ്പാണ് കേന്ദ്രസേനയെ ആവശ്യപ്പെട്ടത്. കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. അദാനിയുടെ ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർക്കേണ്ട കാര്യമില്ല. സമരക്കാരെ ഒതു മന്ത്രിയും തീവ്രവാദികളെന്ന് വിളിച്ചിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു.
അതേസമയം, കൊച്ചിയിൽ മന്ത്രിക്ക് ഇന്ന് മറ്റ് ഔദ്യോഗിക പരിപാടികളുണ്ട്. നേരത്തെ വിഴിഞ്ഞ തുറമുഖ സമരത്തെ തുടർന്ന് സംസ്ഥാന സർക്കാറും ലത്തീൻ സഭയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.