കൊച്ചി: ഗാർഡിയൻ ഓഫിസർ വിളിച്ച യോഗത്തിൽ അഡ്മിനിസ്ട്രേറ്ററുടെയും ഭരണകൂടത്തിെൻറയും ജനവിരുദ്ധ നയങ്ങൾക്കെതിരെ കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗങ്ങളുടെ പ്രതിഷേധം. വിവാദ പദ്ധതികൾ ഉൾപ്പെടെയുള്ളവ വേഗത്തിൽ നടപ്പാക്കുന്നതിന് ദ്വീപുകളിൽ പ്രത്യേകം നിയോഗിക്കപ്പെട്ട ഗാർഡിയൻ ഓഫിസർ വെള്ളിയാഴ്ചയാണ് കവരത്തിയിൽ യോഗം വിളിച്ചത്.
വില്ലേജ് ദ്വീപ് പഞ്ചായത്ത് അധ്യക്ഷൻ ടി. അബ്ദുൽ ഖാദറിെൻറ നേതൃത്വത്തിൽ കൗൺസിലർമാർ ഭരണ-പ്രതിപക്ഷ ഭേദമന്യേ നേരിട്ടെത്തി പ്രതിഷേധം അറിയിക്കുകയായിരുന്നു. ജനങ്ങളെ സേവിക്കുകയാണ് അഡ്മിനിസ്ട്രേറ്ററുടെ കടമയെന്ന് ഓർമപ്പെടുത്തി ഗാർഡിയൻ ഓഫിസർ സചിൻ ശർമക്ക് കത്ത് നൽകി.
ഇപ്പോഴത്തെ ഭരണകൂടം ജനങ്ങളെ പരമാവധി ദ്രോഹിക്കുകയാണ്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ ജനാധിപത്യവിരുദ്ധ നടപടികൾക്ക് ഒപ്പംനിൽക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും ഇവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.