ഐ.എസ്.ആർ.ഒ ചാരക്കേസിൽ സി​ബി മാ​ത്യൂ​സ് അടക്കമുള്ള ആറ് പ്രതികൾക്ക് മുൻകൂർ ജാമ്യം

കൊച്ചി: വിവാദമായ ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സി.ബി മാത്യൂസ് അടക്കമുള്ള മു​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥർക്ക് ഹൈകോടതിയുടെ മുൻകൂർ ജാമ്യം. ഒ​ന്നാം പ്ര​തി എ​സ്. വി​ജ​യ​ൻ, ര​ണ്ടാം പ്ര​തി ത​മ്പി എ​സ്. ദു​ർ​ഗാ​ദ​ത്ത്, നാ​ലാം പ്ര​തി​യും മു​ൻ ഡി.​ജി.​പി​യു​മാ​യ സി​ബി മാ​ത്യൂ​സ്, ഏ​ഴാം പ്ര​തി മു​ൻ ഐ.​ബി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ർ.​ബി. ശ്രീ​കു​മാ​ർ, 11-ാം പ്ര​തി പി.​എ​സ്. ജ​യ​പ്ര​കാ​ശ്, വി.കെ മണി അടക്കമുള്ളവർക്കാ​ണ് ജ​സ്റ്റി​സ് കെ. ​ബാ​ബു മുൻകൂർ ജാമ്യം അനുവദിച്ചത്.

വിദേശയാത്രക്ക് അനുമതിയില്ല, കേസുമായി ബന്ധപ്പെട്ട് ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണം, ഒരു ലക്ഷം രൂപ ബോണ്ട് കെട്ടണം, രാജ്യംവിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളാണ് കോടതി മുൻകൂർ ജാമ്യം നൽകി മുന്നോട്ടുവെച്ചത്.

ചാ​ര​ക്കേ​സി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ സി.​ബി.​ഐ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ്​ മു​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​മ്യം തേ​ടി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്രതികൾ വെവ്വേറെ സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി വിധി പുറപ്പെടുവിച്ചത്.

2022 ഡിസംബർ രണ്ടിനാണ് ചാരക്കേസിൽ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ പ്രതിയാക്കി ചിത്രീകരിച്ചതിനെതിരെ നൽകിയ പരാതിയിൽ 2021ൽ കേരള ഹൈകോടതി പ്രതികൾക്ക് നൽകിയ മുൻകൂർ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയത്. കൂടാതെ, പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും ഹൈകോടതിയുടെ പരിഗണനക്ക് വിട്ടു. കേസിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വിഷയം പുതിയതു പോലെ പരിഗണിക്കാൻ ഹൈകോടതിയോട് നിർദേശിക്കുകയായിരുന്നു.

Tags:    
News Summary - Anticipatory bail for accused in ISRO ash case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.