സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടിയെന്ന് ആന്റണി രാജു

തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കോവിഡ് പശ്ചാത്തലത്തില്‍ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നല്‍കിയ കാലാവധി അവസാനിക്കുകയാണ്.

അധ്യയന വര്‍ഷത്തിനിടയില്‍ ഫിറ്റ്നസിനായി വാഹന റിപ്പയറിങ്ങിന് കൂടുതൽ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും എന്നതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന വിവിധ സ്കൂളുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. മധ്യ വേനലവധിക്കാലത്ത് ഏപ്രിൽ-മെയ് മാസങ്ങളില്‍ പെയിന്റിംഗ് ഉൾപ്പെടെയുള്ള അറ്റപ്പണികൾക്ക് കൂടുതൽ സമയം ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Tags:    
News Summary - Antony Raju said that the period of fitness certificate of school vehicles has been extended till May 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.