കോലഞ്ചേരിയില്‍ മൂന്നു വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ആരോപണ വിധേയനായ ബന്ധുവിന്‍റെ വിഡിയോ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. സംഭവത്തിൽ താൻ നിരപരാധിയാണെന്നും കുട്ടിയുടെ പിതാവ് കെട്ടിച്ചമച്ച കഥയാണ് തനിക്കെതിരെ ആരോപണമായി വരുന്നതെന്നും കുട്ടിയുടെ മാതാവിന്‍റെ സഹോദരിയുടെ പങ്കാളി ആന്റണി ടിജി പറയുന്ന വിഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
കുട്ടികൾ തനിക്ക് പ്രിയപ്പെട്ടതാണെന്നും പരിക്കുപറ്റിയ കുട്ടിയുമായും നല്ല ബന്ധമാണുള്ളതെന്നും ടിജി പറഞ്ഞു. കുട്ടി ജനലിൽ ഒാടിക്കയറി കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതാണെന്ന വിചിത്ര വിശദീകരണവും അദ്ദേഹം നൽകുന്നു.
അതേസമയം, ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന മൂന്നുവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഇതേതുടർന്ന് കുട്ടിയെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയതായി മെഡിക്കല്‍ കോളജ് അധികൃതർ അറിയിച്ചു.
കുട്ടിയുടെ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വാസഗതി എന്നിവ സാധാരണ ഗതിയിലായിട്ടുണ്ട്. വൈകീട്ടോടെ ട്യൂബിലൂടെ കുട്ടിക്ക് ദ്രവ രൂപത്തിലുള്ള ഭക്ഷണം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മെഡിക്കൽ ബുള്ളറ്റിനിലൂടെ അധികൃതർ അറിയിച്ചു.
മൂന്നുവയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആന്റണി ടിജിന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കുട്ടിയുടെ അമ്മയും മുത്തശ്ശിയുമാണ് ആശുപത്രിയിൽ കുട്ടിയോടൊപ്പമുള്ളത്. സംഭവ ശേഷം ആന്‍റണി ടിജിയെ കാണാതായിരുന്നു. പൊലീസിന് മുന്നിൽ ഹാജരായി സത്യം തുറന്നു പറയുമെന്നും ഇപ്പോൾ പുറത്തുവന്ന വിഡിയോയിൽ അയാൾ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.