സെക്രട്ടേറിയേറ്റ് പടിക്കൽ തുടർ സമരത്തിനൊരുങ്ങി അനുപമ

തി​രു​വ​ന​ന്ത​പു​രം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ തു​ട​ർ സ​മ​രം പ്ര​ഖ്യാ​പി​ച്ച് അ​നു​പ​മ. അ​ടു​ത്ത മാ​സം 10 ന് ​സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് അ​നു​പ​മ അ​റി​യി​ച്ചു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.

കു​ഞ്ഞി​നെ ത​ന്നി​ൽ​നി​ന്ന് അ​ക​റ്റി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​വ​ണം. വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോർജിന് പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും അനുപമ കുറ്റപ്പെടുത്തി.

ദത്ത് നല്‍കലുമായി ബന്ധപ്പെട്ട് ടി.വി അനുപമ ഐ.എ.എസിന്‍റെ റിപ്പോര്‍ട്ട് തനിക്ക് കിട്ടിയിട്ടില്ല. മാധ്യമങ്ങളില്‍ കൂടിയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും അനുപമ പറഞ്ഞു. നിയമവിരുദ്ധമായി കുഞ്ഞിനെ കൈമാറാനുള്ള എഗ്രിമെൻ്റ് തയാറാക്കിയ നോട്ടറിക്കെതിരെ നടപടിശ്യപ്പെട്ട് നിയമ സെക്രട്ടറിക്ക് പരാതി നൽകുമെന്നും െപാലീസ് അന്വേഷണത്തിലെ വീഴ്ചകൾ വ്യക്തമാക്കി പൊലീസ് കംപ്ലയിൻ്റ് അതോറിറ്റിയെയും സമീപിക്കുമെന്നും അനുപമ പറഞ്ഞു.

ഡിസംബർ പത്തിന് സെക്രട്ടേറിയറ്റിനു മുമ്പിൽ ഐക്യദാർഡ്യ സമിതിയുടെ നേതൃത്വത്തിൽ സൂചനാ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    
News Summary - Anupama ready for further strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.