കുഞ്ഞിനെ കേരളത്തിൽ എത്തിക്കാനുള്ള നടപടിയിൽ സന്തോഷമുണ്ടെന്ന് അനുപമ

തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ കേരളത്തിൽ എത്തിക്കാനുള്ള നടപടിയിൽ സന്തോഷമുണ്ടെന്ന് അനുപമ. കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ കുട്ടികളെ കടത്തുന്നു. സമരത്തിന്‍റെ ഫലം കൊണ്ടാണ് നടപടി വേഗത്തിലായത്. എന്നാൽ, സമരവുമായി മുന്നോട്ടു പോകുമെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

അനുപമയുടെ കുഞ്ഞിനെ അഞ്ച്​ ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന ഉത്തരവ്​ ചൈൽഡ്​ വെൽഫെയർ കമ്മിറ്റിയാണ് സംസ്ഥാന ശിശുക്ഷേമസമിതിക്ക്​ കൈമാറിയത്. കുഞ്ഞിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക്​ ശിശുക്ഷേമ സമിതി ഉടൻ തുടക്കം കുറിക്കുമെന്നാണ്​ റിപ്പോർട്ട്​. കുഞ്ഞിനെ കേരളത്തിലെത്തിച്ച്​ ഡി.എൻ.എ പരിശോധന നടത്താനാണ് നീക്കം. 

Tags:    
News Summary - Anupama says she is happy with the move to bring the baby to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.