തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ കക്ഷി ചേർക്കണമെന്ന മാതാവ് അനുപമയുടെ അപേക്ഷയിൽ കുടുംബ കോടതി തിങ്കളാഴ്ച വിശദവാദം കേൾക്കും. കുഞ്ഞിന്റെ പെറ്റമ്മ താനാണെന്ന് തെളിയിക്കാൻ ഡി.എൻ.എ പരിശോധിക്കണമെന്ന ആവശ്യം അനുപമ കോടതിയിൽ ഉന്നയിക്കും.
കഴിഞ്ഞ 25ന് കേസ് പരിഗണിച്ച കോടതി പെറ്റമ്മയെന്ന് തെളിയിക്കാൻ എന്ത് തെളിവാണുള്ളതെന്ന് അനുപമയോട് ചോദിച്ചിരുന്നു. അപേക്ഷ കോടതി അംഗീകരിച്ചാൽ ആന്ധ്ര ദമ്പതികളുടെ കൈവശമുള്ള കുട്ടിയെ വിളിച്ചുവരുത്തി രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ എത്തിച്ച് പരിശോധന നടത്തും.
നേരത്തെ ശിശുക്ഷേമ സമിതിക്ക് മുന്നിൽ അനുപമ ഡി.എൻ.എ അപേക്ഷ നൽകിയിരുന്നെങ്കിലും മറ്റൊരു കുഞ്ഞിന്റെ ഡി.എൻ.എ റിപ്പോർട്ടാണ് സമിതി കൈമാറിയത്. കുഞ്ഞിനെ താനറിയാതെ ശിശുക്ഷേമ സമിതി മനഃപൂർവം ദത്ത് നൽകുകയായിരുന്നുവെന്ന അനുപമയുടെ പരാതിയിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ടും ദത്തിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസിയുടെ (സാറാസ്) റിപ്പോർട്ടും സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.