നെടുമങ്ങാട് (തിരുവനന്തപുരം): അനുരാജെന്ന െഎ.ടി പ്രഫഷലിന് ആനവണ്ടിയോട് അത്രമേൽ ഇഷ്ടമാണ്. കാലങ്ങളായി തുടരുന്ന ഈ ഇഷ്ടം കല്യാണനാളിലും മറച്ചുവെച്ചില്ല.
കരകുളം അയണിക്കാട് അനുഭവനിൽ അനുരാജാണ് വിവാഹദിവസത്തിലും കെ.എസ്.ആർ.ടി.സി ബസിനെ ഒപ്പംകൂട്ടിയത്. നെടുമങ്ങാട് ഡിപ്പോയിൽനിന്നും ബുക്ക് ചെയ്ത ബസിലാണ് അനുരാജ്, ആര്യനാടിന് സമീപത്തെ മരങ്ങാട് സിയോൺ മാർത്തോമാ ചർച്ചിലെത്തി മരങ്ങാട് സ്വദേശിനി പ്രിയയെ ജീവിത പങ്കാളിയാക്കിയത്. വ്യാഴാഴ്ചയായിരുന്നു ഇവരുടെ വിവാഹം.
വാഹനങ്ങൾ സ്വന്തമാക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടായിട്ടും ഇന്നുവരെ അനുരാജ് ഒരു ടൂവീലർ പോലും വാങ്ങിയിട്ടില്ല. പഠിക്കുമ്പാഴും പിന്നീട് തിരുവനന്തപുരം ടെക്നോപാർക്കിലെ ക്യുബാസ്റ്റ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിട്ടും തന്‍റെ യാത്ര കെ.എസ്.ആർ.ടി.സിയിൽ മാത്രം.
വിവാഹം കഴിക്കാൻ പോകുന്നതും കെ.എസ്.ആർ.ടി.സിയിൽ മതിെയന്ന ആഗ്രഹത്തിന് ബന്ധുക്കൾ കൂടി പിന്തുണച്ചതോടെ ബസ് ബുക്ക് ചെയ്ത് അതിനെ മനോഹരമായി അലങ്കരിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസിനൊപ്പം ഫോട്ടോഷൂട്ട് നടത്താനും നവദന്തികൾ മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.