പിണറായിയുമില്ല, പാർട്ടിയുമില്ല; ‘ശശി യുദ്ധ’ത്തിൽ അൻവറിന്​ തോൽവി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി​ക്കെ​തി​​രാ​യ യു​ദ്ധ​ത്തി​ൽ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​ക്ക്​ സ​മ്പൂ​ർ​ണ തോ​ൽ​വി.

ശ​ശി​ക്കെ​തി​രെ പി.​വി. അ​ൻ​വ​ർ പ​റ​ഞ്ഞ​തൊ​ന്നും സി.​പി.​എ​മ്മും സ​ർ​ക്കാ​റും മു​ഖ​വി​ല​യ്​​ക്കെ​ടു​ത്തി​ല്ല. താ​നു​മാ​യി ഉ​ട​ക്കി​യ എ.​ഡി.​ജി.​പി അ​ജി​ത്​​കു​മാ​റി​നെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ്​ പി.​വി. അ​ൻ​വ​ർ, ശ​ശി​ക്കെ​തി​രെ തി​രി​ഞ്ഞ​ത്. ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ പ​ര​സ്യ​മാ​യി ഉ​ന്ന​യി​ച്ച്​ മു​ഖ്യ​മ​ന്ത്രി​യെ​യും സ​ർ​ക്കാ​റി​നെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി ജ​യി​ക്കാ​മെ​ന്നാ​യി​രു​ന്നു ആ​ദ്യ ക​ണ​ക്കു​കൂ​ട്ട​ൽ.

പി​ണ​റാ​യി വി​ജ​യ​നു​​വേ​ണ്ടി ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ അ​ട​ക്കി​ഭ​രി​ക്കു​ന്ന പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യെ വി​ല കു​റ​ച്ചു ക​ണ്ട​തി​ൽ അ​ൻ​വ​റി​ന്​ പാ​ളി. നി​ല​മ്പൂ​രി​ൽ ആ​ദ്യ​വെ​ടി പൊ​ട്ടി​ച്ച്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ​റ​യു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി ത​ല​സ്ഥാ​ന​ത്ത്​ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നെ​ത്തു​മ്പോ​ൾ അ​ൻ​വ​റി​ന്​ സ​ർ​ക്കാ​റി​ൽ പ്ര​തീ​ക്ഷ ഏ​റെ​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ഞ്ച്​ മി​നി​റ്റ്​​ മാ​ത്ര​മാ​ണ്​​ മു​ഖ്യ​മ​ന്ത്രി​യോ​ട്​ സം​സാ​രി​ക്കാ​ൻ പ​റ്റി​യ​ത്. ശ​ശി​യെ​യും അ​ജി​ത്​​കു​മാ​റി​നെ​യും കൈ​വി​ടി​ല്ലെ​ന്ന്​ അ​പ്പോ​ൾ പി​ണ​റാ​യി വി​ജ​യ​ൻ കൃ​ത്യ​മാ​യ സൂ​ച​ന ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​റ​ങ്ങി​യ​തി​നു​ പി​ന്നാ​ലെ, പ​രാ​തി​യു​ടെ പ​ക​ർ​പ്പ്​ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​ക്ക്​ ന​ൽ​കു​മെ​ന്ന്​ പ​റ​ഞ്ഞ​ത്​ അ​തു​കൊ​ണ്ടാ​ണ്.

പ​ക​ർ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ ശ​ശി​യു​ടെ ​പേ​രി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ എം.​വി. ഗോ​വി​ന്ദ​ൻ ​കൈ​ക​ഴു​കി. ശ​ശി​യു​ടെ പേ​രെ​ഴു​തി പു​തി​യ പ​രാ​തി ന​ൽ​കു​ക മാ​ത്ര​മ​ല്ല, അ​ക്കാ​ര്യം പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത അ​ൻ​വ​റി​ന്​ എ​ഴു​തി​ക്കി​ട്ടി​യാ​ൽ എ​ല്ലാം പ​രി​ശോ​ധി​ക്കാ​മെ​ന്ന പാ​ർ​ട്ടി ​​സെ​ക്ര​ട്ട​റി​യു​ടെ ഉ​റ​പ്പി​ലാ​യി​രു​ന്നു അ​വ​സാ​ന പ്ര​തീ​ക്ഷ. അ​തും അ​സ്ഥാ​ന​ത്താ​കു​​ന്ന​താ​ണ്​ ബു​ധ​നാ​ഴ്ച സെ​ക്ര​ട്ട​റി​യേ​റ്റ്​ യോ​ഗ​ത്തി​ൽ ക​ണ്ട​ത്. പി. ​ശ​ശി​ക്കെ​തി​രാ​യ അ​ൻ​വ​റി​ന്‍റെ പ​രാ​തി സെ​ക്ര​ട്ട​റി​യേ​റ്റ്​ യോ​ഗ​ത്തി​ൽ വാ​യി​ക്കു​ക പോ​ലു​മു​ണ്ടാ​യി​ല്ല.

പി. ​ശ​ശി​യു​ടേ​ത്​ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മെ​ന്ന്​ വാ​ർ​ത്ത​സ​മ്മേ​ള​നം വി​ളി​ച്ച്​ പ്ര​കീ​ർ​ത്തി​ച്ച പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ക്കു​ക​ൾ ഏ​റ​ക്കു​റെ, അ​തു​പോ​ലെ എം.​വി. ഗോ​വി​ന്ദ​നും മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഏ​റ്റു​പാ​ടി. പി​ന്നാ​​ലെ അ​ൻ​വ​ർ നാ​വ​ട​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മെ​ത്തി.

പാ​ർ​ട്ടി​യും സ​ർ​ക്കാ​റും ഒ​രു​പോ​ലെ കൈ​വി​ട്ട പി.​വി. അ​ൻ​വ​റി​ന്​ ഇ​ട​തു​പ​ക്ഷ​ത്ത്​ തു​ട​ര​ണ​മെ​ങ്കി​ൽ അ​ൽ​പം അ​ട​ങ്ങേ​ണ്ടി വ​രു​മെ​ന്നു​റ​പ്പ്. എ.​ഡി.​ജി.​പി അ​ജി​ത്​​കു​മാ​റി​നെ​തി​രെ അ​ന്വേ​ഷ​ണം കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​ത്​ മാ​ത്ര​മാ​ണ്​ ആ​ശ്വാ​സം. അ​താ​ക​ട്ടെ, പ്ര​ധാ​ന​മാ​യും അ​ൻ​വ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ല്ല. ആ​ർ.​എ​സ്.​എ​സ്​ കൂ​ടി​ക്കാ​ഴ്ച വി​ഷ​യ​ത്തി​ൽ സ​മ്മ​ർ​ദം മു​റു​കി​യി​ട്ടും ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ​നി​ന്ന്​ അ​ജി​ത്​​കു​മാ​റി​നെ മാ​റ്റി​യി​ട്ടി​ല്ല.

നി​യ​മ​സ​ഭ സ​മ്മേ​ളി​ക്കാ​നി​രി​ക്കെ, വി​വാ​ദം ആ​ളി​ക്ക​ത്തി പ​രി​ക്ക്​ വ​ഷ​ളാ​കാ​തി​രി​ക്കാ​ൻ വൈ​കാ​തെ അ​ജി​ത്​​കു​മാ​റി​ന് സ്ഥാ​ന​ച​ല​ന​മു​ണ്ടാ​കു​മെ​ന്നാ​ണ്​ വി​വ​രം. അ​പ്പോ​ഴും അ​ത്​ അ​ൻ​വ​റും പ്ര​തി​പ​ക്ഷ​വും ആ​രോ​പി​ക്കു​ന്ന ആ​ർ.​എ​സ്.​എ​സ്, സ്വ​ർ​ണ​ക്ക​ട​ത്ത്​ ബ​ന്ധ​ങ്ങ​ളു​ടെ പേ​രി​ൽ ​അ​ല്ലെ​ന്ന്​ വ​രു​ത്താ​നാ​ണ്​ മു​ഖ്യ​മ​ന്ത്രി ക​രു​നീ​ക്കു​ന്ന​ത്. 

Tags:    
News Summary - Anwar lost in Sasi Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.