തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സൈബർ തട്ടിപ്പില്‍ മൂന്ന് മടങ്ങ് വര്‍ധന ഉണ്ടായതായി കേരള പൊലീസിന്റെ സൈബര്‍ അന്വേഷണ വിഭാഗത്തിന്റെ കണക്കുകൾ.
ഈ വര്‍ഷം ഇതുവരെ സൈബര്‍ തട്ടിപ്പിലൂടെ കവർന്നത് 635 കോടി രൂപയാണ്. 2024 ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് ഓണ്‍ലൈന്‍ ട്രേഡിങ്, തൊഴില്‍ വാഗ്ദാനം, കൊറിയര്‍ തട്ടിപ്പ് തുടങ്ങിയ വിവിധ പേരുകളില്‍ നടത്തിയ തട്ടിപ്പില്‍ ഡോക്ടർമാർ മുതല്‍ ഐ.ടി പ്രൊഫഷണലുകള്‍ വരെ വീണതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നഷ്ടമായ പണത്തിൽ 87.5 കോടി രൂപ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് വീണ്ടെടുക്കാനായുള്ളൂ. ഈ വര്‍ഷം സംസ്ഥാനത്ത് ഒരു ലക്ഷത്തോളം തട്ടിപ്പ് സംഭവങ്ങള്‍ പുറത്തുവന്നു. 32,000 കേസുകളാണ് ഇതുസംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തത്. 115 ഡോക്ടർമാർക്ക് ഒരു ലക്ഷത്തിനു മുകളിലെ തുക നഷ്ടപ്പെട്ടിട്ടുണ്ട്.
ഒരു ലക്ഷം രൂപയിലധികം പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് 3050 ഓളം കേസുകള്‍ ഉണ്ട്. 30നും 40നും ഇടയില്‍ പ്രായമുള്ളവരില്‍ 981 പേരാണ് തട്ടിപ്പിന് ഇരയായത്. 22,000ത്തിലധികം മൊബൈല്‍ ഫോണുകള്‍ കരിമ്പട്ടികയില്‍പ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അവ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. കൂടാതെ തട്ടിപ്പുകാര്‍ ഇരകളുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന 13,000 സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതായും കേരള പൊലീസ് സൈബര്‍ അന്വേഷണ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.