കേരളത്തിലെ വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകള്‍ വർധിപ്പിക്കും; യാ​ത്രാ ക്ലേശം കുറയാൻ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ സർവിസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകള്‍ വർധിപ്പിക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി റെയില്‍വേ സൂചിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐ.എ.എൻ.എസ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. ഒരെണ്ണം തിരുവനന്തപുരം-മംഗലാപുരം റൂട്ടിലും മറ്റൊന്ന് തിരുവനന്തപുരം- കാസര്‍കോട് റൂട്ടിലുമാണ്.

പുതിയ കോച്ചുകള്‍ എത്തുന്നതോടെ, എട്ടു കോച്ചുകളുള്ള മംഗലാപുരം വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം 16 ആയി വര്‍ധിക്കും.

നിലവില്‍ 16 കോച്ചുകളുള്ള തിരുവനന്തപുരം- കാസര്‍കോട് ട്രെയിനില്‍ നാലു കോച്ചുകള്‍ കൂട്ടിച്ചേര്‍ത്ത് 20 കോച്ചുകളായി വര്‍ധിപ്പിക്കും. പുതിയ കോച്ചുകൾ വരുന്നതോടെ യാത്രാ ​ക്ലേശം കുറയുമെന്നാണ് കരുതുന്നത്. 

Tags:    
News Summary - Coaches of Vandebharat train in Kerala will be increased; There is a possibility of less travel trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.