ഭൂമി ഇടപാട്​: കർദിനാളിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ; അപ്പീൽ 16ലേക്ക്​ മാറ്റി

കൊച്ചി: സീറോ മലബാർ സഭയുടെ ഭൂമിയിടപാട് സംബന്ധിച്ച പരാതിയിൽ കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച്​ ഉത്തരവിനെതിരായ അപ്പീൽ ഹരജിയിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്കുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ ഹാജരാകും. ചൊവ്വാഴ്​ച അപ്പീൽ ഹരജി പരിഗണിക്കവേ, സുപ്രീംകോടതി അഭിഭാഷകനുവേണ്ടി സമയം അനുവദിക്കണമെന്ന കർദിനാളി​​​െൻറ വാദം പരിഗണിച്ച കോടതി കേസ്​ വെള്ളിയാഴ്​ചത്തേക്ക്​ മാറ്റി.

ആരോപണവിധേയരായ ഫാ. ജോഷി പുതുവ, ഫാ. സെബാസ്​റ്റ്യൻ വടക്കുംപാടൻ എന്നിവരുടെ ഹരജിയും ഡിവിഷൻ ബെഞ്ച്​ പരിഗണിക്കും. കേട്ടുകേൾവിയുടെ അടിസ്​ഥാനത്തിൽ നൽകിയ ഹരജിയിൽ കേ​െസടുക്കാനുള്ള സിംഗിൾ ബെഞ്ചി​​​െൻറ വിധി നിയമപരമായി നിലനിൽക്കില്ലെന്ന്​ വാദിച്ചാണ്​ ഇവർ അപ്പീൽ നൽകിയിട്ടുള്ളത്​. 

ഭൂമി ഇടപാടിലെ തട്ടിപ്പിനെക്കുറിച്ച്​ താന്‍ നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തില്ലെന്ന്​ ആരോപിച്ച്​ ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലാണ് കഴിഞ്ഞ ആറിന്​ സിംഗിൾ ബെഞ്ചി​​​െൻറ വിധിയുണ്ടായത്​. കർദിനാളടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ പൊലീസിനോട്​ കോടതി നിർദേശിക്കുകയായിരുന്നു. 

Tags:    
News Summary - Appeal kardinal high court-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.