ന്യൂഡല്‍ഹി: കേരളത്തിലെ സാമുദായിക സംവരണത്തിലെ പാകപ്പിഴ മൂലം മുസ്ലിം സമുദായത്തി ന് അർഹതപ്പെട്ടത് നഷ്ടപ്പെടുന്നതിനെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി തിങ്ക ളാഴ്ച പരിഗണിക്കും. കേരളത്തിലെ സാമുദായിക സംവരണത്തിന് അർഹതപ്പെട്ട സമുദായങ്ങ ളുടെ തൽസ്ഥിതി സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.
സംവരണം നടപ്പാക്കിയ റൊേട്ടഷൻ സമ്പ്രദായത്തിലെ അശാസ്ത്രീയതയും സാമുദായിക വിവേചനവും മൂലം കേരളത്തിലെ സംവരണ സമുദായങ്ങളിൽ ചിലത് ലക്ഷ്യത്തിനപ്പുറം കടന്നപ്പോൾ മുസ്ലിം സമുദായത്തിന് അർഹതപ്പെട്ടത് അനുവദിച്ചിട്ടില്ലെന്ന് ‘മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമീഷന് ട്രസ്റ്റ്’ സമര്‍പ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി. നിലവിെല റൊട്ടേഷന്‍ പ്രകാരം ആറാമത്തെ തസ്തികയിൽ മാത്രമേ മുസ്ലിംകള്ക്ക് നിയമനമുള്ളൂ. ഇതു മുസ്ലിംകൾക്ക് അര്‍ഹതപ്പെട്ട അവസരം നഷ്ടമാക്കി.
അതിനാൽ 1993ലെ കേരള സംസ്ഥാന പിന്നാക്കവിഭാഗ നിയമത്തിലെ 11ാം വകുപ്പു പ്രകാരം പട്ടിക പുനഃപരിേശാധിച്ച് പുതുക്കാന്‍ നിര്‍ദേശം നല്‍കണം. മണ്ഡല് കേസിലെ സുപ്രീംകോടതി ഉത്തരവുപ്രകാരം ഓരോ 10 വര്‍ഷം കൂടുമ്പോഴും സംവരണ പട്ടിക പുനഃപരിശോധിക്കേണ്ടതാണ്. വേണ്ടത്ര പ്രാതിനിധ്യം നേടിയ വിഭാഗത്തെ ഒഴിവാക്കി കൂടുതല്‍ പിന്നാക്കം നില്ക്കുന്ന സമുദായങ്ങള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്കി പ്രശ്നപരിഹാരം കാണണമെന്നും സുപ്രീംകോടതി വിധിച്ചതാണ്. എന്നാല്‍, 1992ലെ സുപ്രീംകോടതി വിധി കേരള സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്ന് ഹരജിയിൽ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.