അടൽ ബിഹാരി വാജ്പേയി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് (ABVIIITM) ഗ്വാളിയോർ 2023-24 വർഷത്തെ എം.ബി.എ ദ്വിവത്സര ഫുൾടൈം പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാറിന് കീഴിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണിത്. ടെക്നോ-മാനേജർമാരെ വാർത്തെടുക്കുകയാണ് ലക്ഷ്യം. മാർക്കറ്റിങ്, ഫിനാൻസ്, ഓപറേഷൻസ്, ഐ.ടി ആൻഡ് സിസ്റ്റംസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് എന്നിവ സ്പെഷലൈസേഷനുകളാണ്.
പ്രവേശന യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ മൊത്തം 60 ശതമാനം മാർക്കിൽ/6.50 സി.ജി.പി.എയിൽ കുറയാതെ ഫസ്റ്റ് ക്ലാസ് ബിരുദം. മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ് സ്കോർ ഉണ്ടാകണം. ഫൈനൽ യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് യോഗ്യത പരീക്ഷയിൽ അഞ്ച് ശതമാനം മാർക്കിളവുണ്ട്.
അപേക്ഷ ഫീസ് 1000 രൂപ. വനിതകൾ, എസ്.സി/എസ്.ടി/പി.എച്ച് വിഭാഗങ്ങൾക്ക് 500 രൂപ മതി. അപേക്ഷ ഫോറം, പ്രവേശന വിജ്ഞാപനം, ഇൻഫർമേഷൻ ബ്രോഷർ എന്നിവ www.iiitm.ac.inൽ നിന്നും ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്. നിർദേശാനുസരണം തയാറാക്കിയ അപേക്ഷ മേയ് 19നകം The Head of the Department, Department of Management Studies, ABV-IIITM, Gwalior (M.P) -474015 എന്ന വിലാസത്തിൽ ലഭിക്കണം.
കാറ്റ് സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം, എഴുത്തുപരീക്ഷ എന്നിവ നടത്തിയാണ് സെലക്ഷൻ. തെരഞ്ഞെടുപ്പ് നടപടികൾ ഗ്വാളിയർ, ഡൽഹി കേന്ദ്രങ്ങളിൽ ജൂൺ മൂന്ന്-നാല് തീയതികളിൽ നടത്തും. കൂടുതൽ വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.