യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ വി.സിയുടെ കാർ തടഞ്ഞപ്പോൾ (ഫോട്ടോ: പി. സദ്ദീപ്)

കെ.​കെ. രാ​ഗേ​ഷി‍ന്‍റെ ഭാ​ര്യക്ക് നിയമനം: കണ്ണൂർ വിസിയുടെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം, കാർ തടഞ്ഞു

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി‍ന്‍റെ ഭാ​ര്യ​െ​യ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ യു.​ജി.​സി യോ​ഗ്യ​ത​ക​ൾ മ​റി​ക​ട​ന്ന് അ​സോ​സി​യ​റ്റ് പ്ര​ഫ​സ​റാ​ക്കാ​നു​ള്ള നീ​ക്കത്തിനെതിരെ ​യൂത്ത് കോൺഗ്രസ് പ്രതിഷേധം. സർവകലാശാല വൈ​സ്​ ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ വസതിക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.

വൈ​സ്​ ചാ​ൻ​സ​ല​റുടെ കാർ പ്രതിഷേധക്കാർ തടഞ്ഞു. കാറിന് മുമ്പിൽ നിന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. അതേസമയം, ഇ​ൻ​റ​ർ​വ്യൂ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വൈ​സ്​ ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി‍ന്‍റെ ഭാ​ര്യ​​യെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ യു.​ജി.​സി യോ​ഗ്യ​ത​ക​ൾ മ​റി​ക​ട​ന്ന് അ​സോ​സി​യ​റ്റ് പ്ര​ഫ​സ​റാ​ക്കാ​നു​ള്ള നീ​ക്കം ഉ​പ​ക്ഷേി​ക്ക​ണ​മെ​ന്ന് ആവ​ശ്യ​പ്പെ​ട്ട്​ സെ​ന​റ്റം​ഗം ഡോ. ​ആ​ർ.​കെ. ബി​ജു​ വിസിക്ക് ഇന്നലെ പ​രാ​തി ന​ൽ​കി​യിരുന്നു. യു.​ജി.​സി യോ​ഗ്യ​ത ഇ​ല്ലാ​ത്ത ഇ​വ​രെ ഇ​ൻ​റ​ർ​വ്യൂ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സേ​വ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ ക​മ്മി​റ്റി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും ക​ണ്ണൂ​ർ വൈ​സ് ചാ​ൻ​സ​ല​ർ​ക്കും ക​ഴി​ഞ്ഞ ദി​വ​സം നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റം​ഗ​വും പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.


അ​ഭി​മു​ഖ​ത്തി​ന്​ ത​യാ​റാ​ക്കി​യ ഹ്ര​സ്വ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട രാ​ഗേ​ഷി‍ന്‍റെ ഭാ​ര്യ പ്രി​യ വ​ർ​ഗീ​സി​ന്​ ത​സ്​​തി​ക​ക്ക്​ ആ​വ​ശ്യ​മാ​യ നി​ശ്ചി​ത യോ​ഗ്യ​ത​യാ​യ, എ​ട്ടു​വ​ർ​ഷം അ​ധ്യാ​പ​ക ത​സ്തി​ക​യി​ലു​ള്ള യോ​ഗ്യ​ത ഇ​ല്ലെ​ന്ന് ബി​ജു ന​ൽ​കി​യ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഈ ​മാ​സം 23ന്​ ​സ​ർ​വി​സി​ൽ ​നി​ന്ന്​ വി​ര​മി​ക്കു​ന്ന വൈ​സ് ചാ​ൻ​സ​ല​റു​ടെ പ്ര​ത്യ​ക ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് അ​പേ​ക്ഷ​ക​യെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തി​ടു​ക്ക​ത്തി​ൽ ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തു​ന്ന​തെ​ന്നും ബി​ജു ആ​രോ​പി​ച്ചു. അ​തി​നാ​ൽ അ​ഭി​മു​ഖം മാ​റ്റി​വെ​ച്ച്​ ഷോ​ർ​ട് ലി​സ്​​റ്റ്​ ക​ണി​ശ​ത​യോ​ടെ ത​യാ​റാ​ക്ക​ണ​മെ​ന്നും ആ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മു​മ്പ്​ എ.​എ​ൻ. ഷം​സീ​ർ എം.​എ​ൽ.​എ​യ​ട​ക്ക​മു​ള്ള സി.​പി.​എ​മ്മി‍ന്‍റെ പ്ര​മു​ഖ നേ​താ​ക്ക​ന്മാ​രു​ടെ ഭാ​ര്യ​മാ​ർ​ക്ക് വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​സി. പ്ര​ഫ​സ​ർ നി​യ​മ​നം ന​ട​ത്താ​നു​ള്ള നീ​ക്കം വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഭാ​ര്യ​യെ അ​സോ​സി​യ​റ്റ് പ്ര​ഫ​സ​റാ​യി നേ​രി​ട്ട്​ നി​യ​മ​നം ന​ട​ത്താ​ൻ നീ​ക്കം.

Tags:    
News Summary - Appointment for K.K. Ragesh's wife: Youth Congress protest in front of Kannur University VC's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.