കൊച്ചി: മുൻസിഫ്-മജിസ്ട്രേറ്റ് നിയമനത്തിന് 2020 ഫെബ്രുവരി 20ന് പ്രസിദ്ധപ്പെടുത്തിയ മെറിറ്റ് ലിസ്റ്റിൽനിന്ന് കൂടുതൽ നിയമനത്തിനുള്ള അധിക പട്ടിക ഗവർണർക്ക് കൈമാറാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജി പരിഗണിക്കുന്നതിൽനിന്ന് ഡിവിഷൻ ബെഞ്ച് ഒഴിവായി.
മെറിറ്റ് ലിസ്റ്റിൽനിന്ന് കൂടുതൽ നിയമനം ആവശ്യപ്പെട്ട് ശ്വേത ശശികുമാർ, എ. രേഷ്മ തുടങ്ങിയ ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലുണ്ടായ ഉത്തരവിനെതിരെ ഹൈകോടതി രജിസ്ട്രാർ ജനറൽ നൽകിയ അപ്പീൽ ഹരജി പരിഗണിക്കുന്നതിൽനിന്നാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഒഴിവായത്. ഹരജി െചാവ്വാഴ്ച മറ്റൊരു ഡിവിഷൻ ബെഞ്ച് മുമ്പാകെ പരിഗണനക്കെത്തും.
ഫെബ്രുവരിയിലെ ലിസ്റ്റിൽനിന്ന് 32 പേർക്ക് നിയമനം നൽകിയെന്നും പ്രമോഷനെത്തുടർന്നുണ്ടായ കൂടുതൽ ഒഴിവുകൾ ഇതേ ലിസ്റ്റിൽനിന്ന് നികത്താൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
മെറിറ്റ് പട്ടിക ഗവർണർ അംഗീകരിക്കുന്നതുമുതൽ ഒരു വർഷത്തിനകം ഉണ്ടാകുന്ന ഒഴിവുകൾ നികത്തുന്നതുവരെ ലിസ്റ്റിന് പ്രാബല്യമുണ്ടെന്ന സ്പെഷൽ ചട്ട ഭേദഗതിയനുസരിച്ച് നടപടി സാധ്യമാെണന്ന് വിലയിരുത്തിയാണ് ഗവർണറുടെ അനുമതിക്ക് പട്ടിക വിടാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചത്. ചട്ടപ്രകാരം ആറാഴ്ചക്കകം നടപടിയെടുക്കാനും നിർദേശിച്ചു. എന്നാൽ, ഈ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.