തിരുവനന്തപുരം: 43 പേരുടെ പട്ടികയിൽനിന്ന് കോളജ് പ്രിൻസിപ്പൽ നിയമനം നടത്തുന്നത് അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കേസ് നൽകിയ അധ്യാപകർക്ക് നിയമനം നൽകിയത് അട്ടപ്പാടി കോളജിൽ ഉൾപ്പെടെ. നിലവിൽ ജോലി ചെയ്യുന്ന ജില്ലകളിലും സമീപ ജില്ലകളിലും പ്രിൻസിപ്പൽ തസ്തിക ഒഴിവുണ്ടായിരിക്കെ ദൂരജില്ലകളിലേക്ക് നിയമനം നൽകിയത് പ്രതികാരനടപടിയുടെ ഭാഗമാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. കേസ് നൽകിയവരിൽ ഉൾപ്പെട്ട ഡോ.കെ. ബേബിക്ക് നിയമനം ലഭിച്ചത് അട്ടപ്പാടി ഗവ. കോളജിലാണ്. ഡോ.എൻ.എം. മാധവൻ നമ്പൂതിരിക്ക് ഇടുക്കി ശാന്തൻപാറ ഗവ. കോളജിലാണ് പ്രിൻസിപ്പലായി നിയമനം നൽകിയത്. തിരുവനന്തപുരം ഗവ. വിമൻസ് കോളജ് അധ്യാപകനായ ഡോ. കെ.ജി. അജിത്കുമാറിന് പ്രിൻസിപ്പലായി നിയമനം നൽകിയത് മലപ്പുറം തവനൂർ കോളജിലാണ്. ഇതിൽ ഡോ. ബേബിയും അജിത്കുമാറും ഈ വർഷം വിരമിക്കുന്നവരാണെന്നതുപോലും പരിഗണിക്കാതെയാണ് നിയമനമെന്ന പരാതിയും ഉയർന്നിട്ടുണ്ട്. 62 കോളജുകളിൽ പ്രിൻസിപ്പൽ തസ്തിക ഒഴിവുണ്ടായിരിക്കെയാണ് 36 പേർക്ക് നിയമനം നൽകിയതിൽ പലരും ദൂരദിക്കുകളിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.