കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിന് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ വിജ്ഞാപനത്തിനെതിരായ ഹരജികൾ ഹൈകോടതി മൂന്നാഴ്‌ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. മറുപടി സത്യവാങ്മൂലം നൽകാൻ മൂന്നാഴ്ച വേണമെന്ന് ബോർഡിെൻറ അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് കെ. ബാബു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹരജികൾ മാറ്റിയത്.
കോട്ടയം മൂലവട്ടം സ്വദേശി സി. വിഷ്‌ണുനാരായണൻ ഉൾപ്പെടെയുള്ളവരാണ് ഹരജി നൽകിയത്. മലയാള ബ്രാഹ്മണർ അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ ഒഴിവാക്കി ഹിന്ദുമത വിശ്വാസികൾക്ക് അപേക്ഷിക്കാൻ അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം. മലയാളി ബ്രാഹ്മണരായിരിക്കണമെന്ന വ്യവസ്ഥ ഒഴികെ വിജ്ഞാപനത്തിൽ പറയുന്ന മറ്റു യോഗ്യതകൾ തങ്ങൾക്കുണ്ടെന്നും ഹരജിക്കാർ പറയുന്നു. ഹരജികൾ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും ബോർഡിെൻറ അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.