ശബരിമല : സന്നിധാനത്ത് ഫ്ലൈ ഓവറിൽ നിന്നും ചാടിയ തീർഥാടകൻ മരിച്ചു. കർണാടക കനകപുര രാമനഗർ സ്വദേശി കുമാർ ( 40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ സന്നിധാനത്ത് നിന്നും മാളികപ്പുറത്തേക്ക് പോകുന്ന ഫ്ലൈ ഓവറിൽ നിന്നും ഇയാൾ താഴേക്ക് ചാടുകയായിരുന്നു.
ശരീരത്തിൽ ആകമാനം ഗുരുതര പരിക്കേറ്റ നിലയിൽ സന്നിധാനം ആശുപത്രിയിൽ എത്തിച്ച ഇയാളെ പ്രാഥമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുവഴി ഹൃദയാഘാതം മൂലം കാഞ്ഞിരപ്പള്ളി മേരി ക്യൂൻ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു . മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് കുമാർ എന്ന് ഒപ്പം ഉണ്ടായിരുന്നവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.