തിരുവനന്തപുരം: സംസ്ഥാന നിർമിതി കേന്ദ്രത്തിൽ 16 ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് ധന-നിയമ വകുപ്പുകളുടെയും ഭവന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും എതിർപ്പ് മറികടന്ന്. നിർമിതി കേന്ദ്രത്തിലെ നിയമന അധികാരം എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിക്ഷിപ്തമാണെന്നാണ് സർക്കാർ വാദം. അതുകൊണ്ടുതന്നെ 10 വർഷത്തിലധികമായി ജോലി ചെയ്യുെന്നന്ന് ഡയറക്ടർ അറിയിച്ച 16 പേരെ സ്ഥിരപ്പെടുത്താൻ എക്സിക്യൂട്ടിവ് കമ്മിറ്റിയെ ചുമതലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
സ്ഥിരനിയമനം ലഭിച്ച 16ൽ 11 പേരും 2008ൽ നിയമനം നേടിയവരാണ്. 2009ൽ നിയമിച്ച മൂന്നു പേരും 2010ൽ നിയമിച്ച രണ്ടുപേരും സ്ഥിരപ്പെട്ടു. വി.എസ് സർക്കാറിെൻറ കാലത്താണ് എല്ലാവർക്കും നിയമനം ലഭിച്ചത്. ഫീൽഡ് അസിസ്റ്റൻറ്, ഒാവർസിയർ, ഡ്രാഫ്റ്റ്സ്മാൻ തസ്തികയിലുള്ളവരാണ് ഇവർ.
നിർമിതി കേന്ദ്രത്തിൽ സർക്കാർ അംഗീകൃത സർവിസ് റൂൾ, തസ്തികകൾ എന്നിവ നിലവിലില്ല. അതുകൊണ്ടുതന്നെ നിയമനം പി.എസ്.സി വഴിയോ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയോ നടത്തുന്നില്ല.
എക്സിക്യൂട്ടിവ് കമ്മിറ്റിക്കാണ് നിയമനാധികാരം. സ്ഥാപനത്തിലെ തസ്തികകൾക്ക് സർക്കാർ അംഗീകാരം നൽകിയ ശേഷവും അവിടെ സർവിസ് വെയിറ്റേജ് അനുവദിച്ച നടപടി പുനഃപരിശോധിച്ച ശേഷവും മാത്രമേ സ്ഥിരനിയമനം നൽകലും കരാറുകാരെ സ്ഥിരപ്പെടുത്തലും പരിഗണിക്കാനാകൂവെന്ന നിലപാടാണ് ധനവകുപ്പ് സ്വീകരിച്ചത്. സ്ഥിരപ്പെടുത്തൽ മന്ത്രിസഭയിൽ സമർപ്പിച്ച് തീരുമാനിക്കാമെന്നും ധനവകുപ്പ് അഭിപ്രായപ്പെട്ടു.
കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തൽ സുപ്രീംകോടതി വിധിെക്കതിരാണെന്ന് നിയമവകുപ്പും നിലപാെടടുത്തു. നിയമവകുപ്പിെൻറ അഭിപ്രായത്തോട് ഭവന നിർമാണ പ്രിൻസിപ്പൽ സെക്രട്ടറിയും േയാജിച്ചു. നിർമിതി കേന്ദ്രത്തിലെ കരാറുകാരെ സ്ഥിരപ്പെടുത്തൽ സുപ്രീംകോടതി വിധിക്ക് അനുസൃതമല്ലെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി. വിഷയം പരിഗണിച്ച സർക്കാർ സ്ഥിര നിയമനത്തിന് തീരുമാനിക്കുകയായിരുന്നു.
സാമ്പത്തിക ബാധ്യത ഏറ്റെടുക്കില്ലെന്നും ഉത്തരവിലുണ്ട്. 2006, 2015 വർഷങ്ങളിലും നിർമിതി കേന്ദ്രത്തിൽ ജീവനക്കാർക്ക് സ്ഥിരനിയമനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.