തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി രാജിവെക്കേണ്ട പ്രശ്നമായി സുപ്രീംകോടതി വിധിയെ കാണേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. കേസ് പിൻവലിക്കാനുള്ള നടപടി നിയമവിരുദ്ധമല്ല. സുപ്രീംകോടതി വിധി അംഗീകരിക്കാൻ ബാധ്യസ്ഥരാണ്. പൊതുതാൽപര്യം പരിഗണിച്ചാണ് കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രോസിക്യൂട്ടറുടെ നടപടിയിൽ അസ്വാഭാവികതയില്ല. അപേക്ഷ സമർപ്പിക്കാൻ പ്രോസിക്യൂട്ടർക്ക് അവകാശമുണ്ട്. കേസ് പിൻവലിക്കാനുള്ള നടപടികൾ നിയമവിരുദ്ധമായിരുന്നില്ല. അസാധാരണമായ ഒരു നടപടി സർക്കാർ സ്വീകരിച്ചിട്ടില്ല.
ഒരു കാലത്ത് പ്രക്ഷുപ്ധമായ സാഹചര്യത്തിൽ ഉണ്ടായ സംഭവമാണ്. വനിതാ അംഗങ്ങളുടെ പരാതി പൊലീസിന് കൈമാറിയിട്ടില്ല. അന്നുണ്ടായത് ഏകപക്ഷീയ നിലപാടാണ്. കേസ് പിൻവലിക്കാനുള്ള നടപടി ദുരുദ്ദേശമല്ലെന്ന് കോടതിയിൽ പറഞ്ഞിട്ടുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർ നടപടിയുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.