കുറ്റിപ്പുറം: 16 വയസ്സുകാർക്ക് ഇരുചക്രവാഹനം (ഇലക്ട്രിക്) ഓടിക്കാൻ കേന്ദ്ര സർക്കാർ മ ോട്ടോർ വാഹന വകുപ്പ് നിയമം ഭേദഗതി ചെയ്തു. നാല് കിലോവാട്ട് വരെയുള്ളതും വേഗപരിധി 70 കിലോമീറ്ററിൽ കൂടാത്തതുമായ ഇലക്ട്രിക് ബൈക്കുകൾ ഓടിക്കാൻ ഇനിമുതൽ ലൈസൻസ് ലഭിക്കും.
നേരത്തേ 50 സി.സിയിൽ കൂടാത്ത പെട്രോൾ എൻജിൻ ഘടിപ്പിച്ച സ്കൂട്ടറുകൾ 16 വസസ്സുകാർക്ക് ഓടിക്കാൻ ലൈസൻസ് ലഭിച്ചിരുന്നു. എന്നാൽ, രാജ്യത്ത് ഇത്തരത്തിലുള്ള വാഹനം നിർമിക്കാത്തതിനാൽ ഇതിെൻറ ഗുണം കൗമാരക്കാർക്ക് ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് പുതിയ നിയമഭേദഗതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.