എം.ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല

കോഴിക്കോട്: മലയാളത്തിന്റെ മഹാസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. പുതിയ മെഡിക്കൽ ബുള്ളറ്റിൻ 10 മണിക്ക് പുറത്തുവരും

വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘം ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. ഓക്സിജൻ മാസ്കിന്റെയും മറ്റും സഹായത്തോടെ ഐസിയുവിൽ തുടരുകയാണ് അദ്ദേഹം.  ആശുപത്രിയിൽ പ്രവേശിപ്പിച്ച അവസ്ഥയിൽ നിന്ന് എം.ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് വിവരം. എം.ടി രോഗമുക്തി നേടി പൂർണ ആരോഗ്യത്തോടെ തിരിച്ചുവരാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് കേരളം.

ശ്വാസതടസ്സത്തെതുടർന്ന് ഞായറാഴ്ച രാത്രിയാണ് എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി ശ്രീകാന്ത്, മരുമകന്‍ ശ്രീകാന്ത് എന്നിവരുള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഒപ്പമുണ്ട്. രാഷ്ട്രീയ-സാംസ്‌കാരിക-സാഹിത്യ-ചലച്ചിത്ര മേഖലകളിലെ ഒട്ടേറെപ്പേര്‍ എം.ടി.യുടെ കുടുംബത്തിന് ആശ്വാസമേകി ആശുപത്രിയിലെത്തിയിരുന്നു.


Tags:    
News Summary - There is no change in MT's health condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.