കൊച്ചി: ജയിലിൽനിന്ന് മുഖ്യപ്രതി പൾസർ സുനി വിളിച്ചപ്പോൾ നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് അറിയാത്തതുപോലെ സംസാരിച്ചത് ദിലീപിെൻറ നിർദേശപ്രകാരമെന്ന് മാനേജർ അപ്പുണ്ണിയുടെ മൊഴി. സുനിയെ മുൻപരിചയമുണ്ടെന്ന് അപ്പുണ്ണി സ്ഥിരീകരിച്ചതായും പൊലീസ് വൃത്തങ്ങൾ പറയുന്നു.
തന്നെ സുനി വിളിച്ചപ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നു. പരിചയമില്ലാത്തതുപോലെ സംസാരിക്കാൻ ദിലീപ് ആവശ്യപ്പെടുകയായിരുന്നു. സുനി പറഞ്ഞതെല്ലാം ദിലീപിനെ അപ്പോൾതന്നെ അറിയിച്ചിരുന്നു. നടനും എം.എൽ.എയുമായ മുകേഷിെൻറ ഡ്രൈവറായിരുന്ന കാലം മുതൽ സുനിയെ അറിയാം. ദിലീപും സുനിയും തമ്മിൽ അടുത്തബന്ധം ഉണ്ടോയെന്ന് അറിയില്ല. ദിലീപുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് അറിയില്ലെന്നും അപ്പുണ്ണി മൊഴി നൽകി. 2013ൽ മുകേഷിെൻറ ഡ്രൈവറായിരുന്ന കാലം മുതലാണ് സുനിയുമായി അടുത്ത പരിചയം സ്ഥാപിച്ചത്. അതിനാൽ തെൻറ ഫോൺ നമ്പറും അയാളുടെ കൈയിലുണ്ടായിരിക്കാം. ജയിലിൽനിന്ന് തെൻറ ഫോണിലേക്ക് വിളിച്ചത് ഈ പരിചയത്തിെൻറ അടിസ്ഥാനത്തിലായിരിക്കാം.
ദിലീപും സുനിയും സിനിമ സെറ്റുകളിൽ ചിലപ്പോഴൊക്കെ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഇവർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി അറിയില്ല.
ദിലീപ് അറസ്റ്റിലായ ജൂലൈ 10 മുതൽ ഒളിവിലായിരുന്ന അപ്പുണ്ണി തിങ്കളാഴ്ചയാണ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായത്. ആറുമണിക്കൂർ ചോദ്യം ചെയ്ത് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തശേഷമാണ് ഇയാളെ വിട്ടയച്ചത്. രണ്ടുദിവസത്തിനുശേഷം വീണ്ടും ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ഇതിനകം ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപും താനുമായി ഒരുബന്ധവുമില്ലെന്ന നിലപാടാണ് അപ്പുണ്ണി സ്വീകരിച്ചത്. പൾസർ സുനി കുറ്റകൃത്യത്തിനുമുമ്പ് നടിയെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ദിലീപുമായി സംസാരിച്ചിരുന്നത് അപ്പുണ്ണിയുടെ ഫോണിൽ വിളിച്ചാണെന്നാണ് പൊലീസിെൻറ നിഗമനം. ജയിലിൽനിന്ന് സുനി വിളിച്ചതും അപ്പുണ്ണിയുെട ഫോണിലേക്കാണ്. ദിലീപിന് കൈമാറാൻ ജയിലിൽ സുനി ഏൽപിച്ച കത്തിെൻറ ഫോട്ടോ സഹതടവുകാരൻ വിഷ്ണു അയച്ചതും അപ്പുണ്ണിക്കാണ്. അപ്പുണ്ണി ഇത്തരത്തിൽ മൊഴി നൽകിയതോടെ ദിലീപിെൻറയും ഭാര്യ കാവ്യ മാധവെൻറയും വാദങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് പൊലീസ് ഉറപ്പിച്ചിരിക്കുകയാണ്. പൾസർ സുനിയുമായി ഒരുപരിചയവുമില്ലെന്നാണ് ദിലീപും കാവ്യയും ചോദ്യം ചെയ്യലിൽ അവകാശപ്പെട്ടിരുന്നത്.
ഈ സാഹചര്യത്തിൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. സുനി അപ്പുണ്ണിയെ വിളിക്കുമ്പോൾ ദിലീപ് അതേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുെന്നന്ന പൊലീസിെൻറ കണ്ടെത്തൽ ശരിെവക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്ന മൊഴി.
അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ആലുവ റൂറൽ എസ്.പി എ.വി. ജോർജ് പറഞ്ഞു. ആർക്കും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.