തിരുവനന്തപുരം: ഐക്യ ജനാധിപത്യമുന്നണി അധികാരത്തിൽ വന്നാൽ കേരളത്തിൽ അറബിക് സർവകലാശാല യാഥാർഥ്യമാക്കുമെന്ന് യൂ.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ഐക്യം, നീതി, സമർപ്പണം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തിരുവനന്തപുരം ശിക്ഷക്സദൻ ഓഡിറ്റോറിയത്തിൽ എം. സൈഫുദ്ദീൻ കുഞ്ഞു നഗറിൽ സംഘടിപ്പിച്ച റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബിക് യൂനിവേഴ്സിറ്റി കേരളത്തിന്റെ സമ്പദ്ഘടനയിലും തൊഴിൽ രംഗത്തും വലിയ പങ്കു വഹിക്കുമെന്നും, അതുകൊണ്ട് തന്നെ അറബിക് യൂനിവേഴ്സിറ്റി സ്ഥാപിക്കുന്നതിൽ അമാന്തം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ കാരോടും ജീവനക്കാരോടും മനുഷ്യത്വരഹിതമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. അഞ്ചു വർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം എന്തിനാണെന്ന് ചോദിക്കുന്ന ധനമന്ത്രിയോട് ഒന്നും പറയാനില്ല. മെഡിസെപ്പ് സംബന്ധിച്ച അപാകതകൾ പരിഹരിക്കണമെന്നും കുടിശ്ശികയായി കിടക്കുന്ന ക്ഷാമാശ്വാസ തുക ഉടൻ അനുവദിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
കോളജുകളും സ്കൂൾ ക്യാമ്പസുകളും ലഹരിമുക്തമാവണം. മദ്യവും മയക്കുമരുന്നു കളും ക്യാമ്പസുകളിലടക്കം വ്യാപിപ്പിക്കുന്ന നടപടിയാണ് സംസ്ഥാന സർക്കാരിന്റേത്. ക്യാമ്പസുകളിൽ എസ്.എഫ്.ഐ വിളയാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആർ.എ.ടി.എഫ് സംസ്ഥാന പ്രസിഡണ്ട് എം .സലാഹുദ്ദീൻ മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. അബ്ദുസ്സലാം സുല്ലമി ഖുർആൻ സന്ദേശം നൽകി. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ഹംസ പുല്ലങ്കോട് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ടി.പി. ഹാരിസ്, എം .അലിക്കുഞ്ഞ്, കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡണ്ട് ടി.പി.അബ്ദുൽ ഹഖ്, ജനറൽ സെക്രട്ടറി എം.എ ലത്തീഫ് എന്നവർ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്നമില്ലത്ത് കോൺഫ്രൻസ് ഡോ: കെ.ജമാലുദ്ധീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ആർ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ടും കോ ഓഡിനേറ്ററുമായ കെ. മോയിൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. യി. പി.കെ സുഫ് യാൻ അബുസ്സലാം വിഷയാവതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.