തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അറബിക് സർവകലാശാല യാഥാർഥ്യമാക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. റിട്ട. അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീൻ മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. അബ്ദുസ്സലാം സുല്ലമി ഖുർആൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി സി.എച്ച്. ഹംസ, വൈസ് പ്രസിഡന്റ് എം. ഹംസ പുല്ലങ്കോട്, അറബിക് സ്പെഷൽ ഓഫിസർ ടി.പി. ഹാരിസ്, സ്വാഗത സംഘം വൈസ് ചെയർമാൻ എം. അലിക്കുഞ്ഞ്, കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽ ഹഖ്, ജനറൽ സെക്രട്ടറി എം.എ. ലത്തീഫ്, ആർ.എ.ടി.എഫ് ഓർഗനൈസിങ് സെക്രട്ടറി വി.പി. അബ്ദുൽ അസീസ് എന്നിവർ സംബന്ധിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന മില്ലത്ത് കോൺഫറൻസ് ഡോ.കെ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പ്രൊട്ടക്ഷൻ മീറ്റിൽ ആർ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡന്റ് അബ്ദുല്ല കരുവാരക്കുണ്ട് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.