ആറന്മുള ഭൂമി ഏറ്റെടുക്കൽ: കൃഷിയെ ബാധിക്കില്ലെന്ന്​ മന്ത്രി

തിരുവനന്തപുരം: ആറന്മുള വിമാനത്താവളപദ്ധതിക്ക് കെ.ജി.എസ്​ ഗ്രൂപ്പുമായി നടത്തിയ ഭൂമി കൈമാറ്റങ്ങൾ അസാധുവാക്കിയ ലാൻഡ് ബോർഡ് ഉത്തരവ് അവിടുത്തെ കൃഷിയെ ബാധിക്കില്ലെന്ന് മന്ത്രി വി.എസ്.​ സുനിൽകുമാർ. മിച്ചഭൂമിയായി ഏറ്റെടുക്കാനുള്ള റവന്യൂ വകുപ്പി​െൻറ തീരുമാനം കൃഷിവകുപ്പി​െൻറ കീഴിൽ ഈ ഭൂമിയിൽ നടന്നുവരുന്ന കൃഷിക്ക്​ തടസ്സമുണ്ടാവില്ല.

ഭാവികാര്യങ്ങൾ റവന്യൂ വകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. മിച്ചഭൂമി ഏറ്റെടുത്ത ഭൂമിയിൽ കൃഷിചെയ്യാൻ പാടില്ലെന്ന് വ്യവസ്​ഥയില്ല. കൃഷിവകുപ്പി​െൻറ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഈവർഷം തന്നെ മുഴുവൻ ഭൂമിയിലും കൃഷിനടത്തുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.

കോഴഞ്ചേരി താലൂക്ക് എജുക്കേഷനൽ സൊസൈറ്റി, ചാരിറ്റബിൾ എജുക്കേഷനൽ ആൻഡ് വെൽഫെയർ സൊസൈറ്റി എന്നിവയുടെ ചെയർമാനായ എബ്രഹാം കലമണ്ണിൽ കെ.ജി.എസ്​ ഗ്രൂപ്പുമായി നടത്തിയ ഭൂമികൈമാറ്റമാണ് റദ്ദാക്കപ്പെട്ടത്. ഉത്തരവ് അനുസരിച്ച് 293.30 ഏക്കർ സ്​ഥലം മിച്ചഭൂമിയായി.

Tags:    
News Summary - aranmula land agricultural minister vs sunil kumar -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.