ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സ്ഥാനാർഥിയായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദരപുത്രിയും. കോൺഗ്രസ് മുൻ എം.എൽ.എ ആസിഫ് മുഹമ്മദ് ഖാന്‍റെ മകൾ ആരിബ ഖാനാണ് ശാഹീൻ ബാഗിൽ നിന്ന് കോൺഗ്രസിന് വേണ്ടി കന്നിയങ്കത്തിനിറങ്ങുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി എന്നാരോപിച്ച് ആസിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൗരത്വ വിഷയം, ഏക സിവിൽകോഡ് തുടങ്ങിയ വിഷയങ്ങളും ആരിബ പ്രചാരണായുധമാക്കുന്നുണ്ട്. ഡിസംബർ നാലിനാണ് തെരഞ്ഞെടുപ്പ്. മൂന്ന് മുനിസിപ്പൽ കോർപറേഷനുകളും ഒന്നാക്കിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.