അരിക്കൊമ്പൻ ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ വനമേഖലയിൽ

കു​മ​ളി: അരിക്കൊമ്പൻ ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ വനമേഖലയിലെത്തിയതായി വിവരം. കേരള തമിഴ്നാട് വനംവകുപ്പുകൾ ആനയെ നിരീക്ഷിച്ച് വരികയാണ്. കു​ങ്കി​യാനകളും മ​യ​ക്കു​വെ​ടി വെ​ക്കാ​നു​ള്ള വി​ദ​ഗ്ധ​രും സ്ഥലത്ത് തുടരുകയാണ്.

ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് തമിഴ്നാട് വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തിയാൽ മയക്കുവെടി വെക്കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം തേ​നി ജി​ല്ല​യി​ലെ ക​മ്പ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി അ​ധി​കൃ​ത​രെ​യും നാ​ട്ടു​കാ​രെ​യും വി​റ​പ്പി​ച്ച അ​രി​ക്കൊ​മ്പ​ൻ ഒ​ടു​വി​ൽ കാ​ടി​നു​ള്ളി​ലേ​ക്ക് മ​ട​ങ്ങിയിരുന്നു. ക​മ്പ​ത്തെ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ അ​രി​ക്കൊ​മ്പ​ൻ ടൗ​ണി​നു​ള്ളി​ൽ ഭീ​തി​പ​ര​ത്തി ചു​റ്റി​ക്ക​റ​ങ്ങി​യിരുന്നു. 

Tags:    
News Summary - arikomban at Suruli Falls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.