ഇടുക്കി: ചിന്നക്കനാലിൽ നിന്നു നാടുകടത്തി തമിഴ്നാട്ടിലെത്തിയിട്ടും അരി തേടി വീണ്ടും അരിക്കൊമ്പൻ. ഇന്നലെ രാത്രി തമിഴ്നാട്ടിൽ ഇറങ്ങിയ അരിക്കൊമ്പൻ റേഷൻ കട ആക്രമിച്ചു. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരി എടുത്തിട്ടില്ല.
മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് രാത്രി രണ്ട് മണിയോടെ അരിക്കൊമ്പൻ തകർക്കാൻ ശ്രമിച്ചത്. രാത്രിയോടെ കാട്ടാന വനത്തിലേക്ക് പോയി. മേഘമലയിൽ നിന്നും ഒമ്പത് കിലോമീറ്റർ അകലെയാണ് മണലാർ എസ്റ്റേറ്റ്. റേഷൻ കട ആക്രമിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
ചിന്നക്കനാലിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട് വനമേഖലയിൽത്തന്നെയാണ് അരിക്കൊമ്പൻ ചുറ്റിത്തിരിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.