അരിയിൽ ഷുക്കൂർ വധക്കേസ്: കെ.എം. ഷാജിക്കെതിരായ പി. ജയരാജ​െൻറ അപകീർത്തി കേസ് ഹൈകോടതി റദ്ധാക്കി

കൊച്ചി: മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം.ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈകോടതി റദ്ദാക്കി. 2013ൽ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് ജയരാജനെതിരെ പൊലീസ് ചുമത്തിയത് നിസാരവകുപ്പുകളാണെന്ന് ചൂണ്ടിക്കാണിച്ച് കെ.എം ഷാജി നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു കേസ്.

നിസാര വകുപ്പുകള്‍ ചുമത്തി പ്രതികളെ സംരക്ഷിച്ചാൽ കുറ്റകൃത്യങ്ങള്‍ വർധിക്കുമെന്നും പൊലീസ് കുറ്റകൃത്യങ്ങളെ ഗൗരവമായി കണ്ട് കേസെടുക്കണമെന്നുമായിരുന്നു കെ.എം. ഷാജി പറഞ്ഞത്. ഈ പ്രസ്താവന മാനഹാനി വരുത്തിയെന്നായിരുന്നു ജയരാജന്‍റെ പരാതി. എന്നാൽ, എം.എൽ.എ എന്ന നിലയിൽ നിയമവാഴ്ച ഉറപ്പാക്കുന്ന പരാമർശങ്ങള്‍ തെറ്റല്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.

2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് മണ്ഡലം എം.എസ്.എഫ് ട്രഷററായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. പി. ജയരാജന്റെ വാഹനം പട്ടുവത്ത് ലീഗ് പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം. കീഴറയിലെ വള്ളുവൻ കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം. രാഷ്ട്രീയ ​കൊലപാതകങ്ങളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിത്.

Tags:    
News Summary - Ariyil Shukoor murder case: MP. High Court quashed Jayaraj's defamation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.