ആർമി റിക്രൂട്ട്മെന്‍റ് റാലിയിൽ പങ്കെടുക്കുന്നവർക്കായി സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്‍റ് റാലിയിൽ പങ്കെടുക്കുന്നവർക്കായി ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് ട്രെയിൻ. മാർച്ച് ആറ് മുതൽ മാർച്ച് 12 വരെയാണ് ട്രെയിൻ സർവിസ്.

രാത്രി 8.05ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 8.30ന് തിരുവനന്തപുരത്ത് എത്തും. രാത്രി എട്ടിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 9.30ന് മംഗളൂരുവിലെത്തും.

കഴക്കൂട്ടം, വർക്കല, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. ആർമി റിക്രൂട്ട്മെന്‍റിൽ പങ്കെടുക്കുന്ന രേഖകൾ ഉള്ളവർക്കുമാത്രമാണ് സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് ലഭ്യമാവുക. 




Tags:    
News Summary - army recruitment special trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.