ചേർത്തല: അരൂർ മണ്ഡലത്തിൽ എൻ.ഡി.എക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് ഇത്തവണ നിലനിർത്താനാവുമോയെന്ന് സംശയമുെണ്ടന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ തവണ അരൂരിൽ മത്സരിച്ചത് മണ്ഡലത്തിൽ നിന്നുള്ള വ്യക്തിയായിരുന്നു.
എന്നാൽ, അരൂരില്‍ പ്രവചനത്തിനില്ലെന്നും സമുദായം നോക്കാതെ വോട്ടുചെയ്യുന്നവരാണ് മണ്ഡലത്തിലേറെയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വനിതാസംഘം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം ചേര്‍ത്തലയില്‍ മാധ്യമ പ്രവര്‍ത്തകരോട്സംസാരിക്കുകയായിരുന്നു. പാലായിലെ വിജയം മറ്റ് മണ്ഡലങ്ങളിലും ആവർത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്ട്രീയാഭിപ്രായം മാത്രമാണ്. പാലായിലെ സാഹചര്യമല്ല ഉപെതരഞ്ഞെടുപ്പു നടക്കുന്ന മറ്റു മണ്ഡലങ്ങളിലെന്നും ആരെ പിന്തുണക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിൽ വ്യക്തിതാൽപര്യമല്ല, സംഘടനാ മര്യാദയാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എം.എല്‍.എയും എം.പിയുമല്ല പാര്‍ട്ടിയാണ് വലുതെന്ന് അവർ തെളിയിച്ചു.
എന്നാൽ, ഉപതെരഞ്ഞെടുപ്പിൽ സമുദായത്തെ കോൺഗ്രസ് അവഗണിച്ചോയെന്നുള്ള ചോദ്യത്തിന് കോൺഗ്രസിൽ രണ്ടു ഗ്രൂപ്പുകൾ രണ്ടു സമുദായങ്ങളിലുള്ളവരുടെ ൈകയിലാെണന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.