പരപ്പനങ്ങാടി: ആവശ്യക്കാർക്ക് ലഹരി സാമഗ്രികളുമായി എത്തി ചാരായം വാറ്റി നൽകുന്നയാൾ പൊലീസ് പിടിയിൽ. കൊടക്കാട് സ്വദേശിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ, പടയപ്പ സുരേഷ് എന്ന പൂവത്തു തൊടി സുരേഷാണ് (39) പിടിയിലായത്. ഇയാളുടെ താമസസ്ഥലത്ത് നിന്നും വാറ്റ് ഉപകരണങ്ങളും വിൽപനക്കായി തയാറാക്കിയ രണ്ട് ലിറ്ററോളം ചാരായവും പിടിച്ചെടുത്തു.
ലോക്ക് ഡൗൺ വേളയിൽ ആയിരത്തി എണ്ണൂറ് രൂപക്കായിരുന്നു ഇയാൾ ഒരു ലിറ്റർ വീര്യമേറിയ ചാരായം വിറ്റഴിച്ചിരുന്നതത്. ആവശ്യകാരുടെ സ്ഥലത്ത് എത്തി ചാരായം നിർമിച്ച് കൊടുക്കുമ്പോൾ എണ്ണായിരം രൂപ വരെ ഫീസായി ഇയാൾ ഈടാക്കിയുന്നതായും പൊലീസ് പറഞ്ഞു.
പരപ്പനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ഹണി കെ. ദാസ്, എസ്.ഐ രാജേന്ദ്രൻ നായർ , സുരേഷ് കുമാർ, സിപിഒ മാരായ ഫൈസൽ, മൻസൂർ, രാജി എന്നിവർ ഉൾപ്പെട്ട സംഘം ഒരാഴ്ച്ചയായി നടത്തിയ നിരീക്ഷണത്തിലാണ് പടയപ്പ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.