എരുമപ്പെട്ടി: കുണ്ടന്നൂരില്‍ സ്ഫോടനമുണ്ടായ വെടിക്കെട്ട് നിർമാണ ശാല അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് ഉടമ ശ്രീനിവാസന്റെ ലൈസന്‍സ് റദ്ദാക്കിയതായി സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി കലക്ടര്‍ യമുനാദേവി അറിയിച്ചു.
ലൈസൻസി കുണ്ടന്നൂര്‍ കള്ളിവളപ്പിൽ ശ്രീനിവാസന്, സ്ഥലം ഉടമ കുണ്ടന്നൂർ സുന്ദരാക്ഷന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. എക്സ്പ്ലോസീവ് വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
എരുമപ്പെട്ടി: കുണ്ടന്നൂരിലെ വെടിക്കെട്ട് നിർമാണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലാളി മരിച്ചു. ആലത്തൂർ കാവശ്ശേരി വേപ്പിലശ്ശേരിയിൽ പരേതനായ ഷൺമുഖൻ ഗുരുക്കളുടെ മകൻ കൃഷ്ണദാസ് മണികണ്ഠൻ എന്ന ചിരിമണി (48) ആണ് മരിച്ചത്.
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 7.45നായിരുന്നു മരണം. അമ്മ: കമലം. സഹോദരങ്ങൾ: മോഹനൻ, ദേവി, ശെൽവൻ, പത്മാവതി, ശാന്തി, ലത, ഗീത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.