കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറൻറ്. തുടർച്ചയായി കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് എറണാകുളം പ്രത്യേക കോടതി വാറൻറ് പുറപ്പെടുവിച്ചത്. കേസിൽ മൂന്നാം പ്രതിയാണിയാൾ.
ലൈഫ് മിഷന് കള്ളപ്പണ ഇടപാടിലെ സൂത്രധാരന്‍ എം. ശിവശങ്കറാണെന്ന് കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു. ശിവശങ്കറെയും സന്തോഷ് ഈപ്പനെയും മാത്രമാണ് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് പ്രതികൾക്ക് കോടതി സമൻസയച്ചത്. നിരന്തരം സമൻസയച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് വാറൻറ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.