കൊച്ചി: സ്കൂളുകളിൽ കലാപഠനം പ്രോത്സാഹിപ്പിക്കാനും കുട്ടികളിൽ കലാഭിരുചി വളർത്താനും ലക്ഷ്യമിട്ട് സർക്കാർ പുതിയ പദ്ധതി നടപ്പാക്കുന്നു. 13.5 കോടി രൂപയോളം ചെലവ് വരുന്ന പദ്ധതി സംബന്ധിച്ച് സാംസ്കാരിക വകുപ്പ് തയാറാക്കിയ കരട് നിർദേശം സർക്കാർ പരിഗണനയിലാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.
സാംസ്കാരിക വകുപ്പിന് കീഴിലെ ഫൈൻ ആർട്സ് കോളജുകൾ, അക്കാദമികൾ എന്നിവയടക്കമുള്ള സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്ന യുവാക്കളെ പ്രതിമാസം 10,000 രൂപ വീതം ഫെലോഷിപ് നൽകി സ്കൂളുകളിൽ നിയോഗിക്കുന്നതാണ് പദ്ധതി. ഇവർ വിവിധ കലകളിൽ പരിശീലനം നൽകും. കേരളത്തിെൻറ തനത് കലാരൂപങ്ങൾ വളർന്നുവരുന്ന തലമുറക്ക് പരിചയപ്പെടുത്താനും അവരിൽ കലയോടുള്ള ആഭിമുഖ്യം വളർത്താനും പദ്ധതി ഉപകരിക്കുമെന്നും വിശദാംശങ്ങൾക്ക് ഉടൻ അന്തിമരൂപമാകുമെന്നും സാംസ്കാരിക വകുപ്പ് ഡയറക്ടർ ടി.ആർ. സദാശിവൻ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു.
തുടക്കത്തിൽ 1000 പേരെ സ്കൂളുകളിൽ നിയോഗിക്കാനാണ് പദ്ധതി. വിജയകരമെന്ന് കണ്ടാൽ കൂടുതൽ പേർക്ക് ഫെലോഷിപ് നൽകി മറ്റുസ്കൂളുകളിലേക്കും വ്യാപിപ്പിക്കും. ഇതുകൂടി മുന്നിൽ കണ്ടാണ് പദ്ധതിക്ക് 13.5 കോടി രൂപ ചെലവ് കണക്കാക്കുന്നത്. സർക്കാർ സ്കൂളുകൾക്കാകും മുൻഗണന. പദ്ധതിയോട് താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്ന സ്വകാര്യ സ്കൂളുകളെയും പരിഗണിക്കാൻ ആലോചനയുണ്ട്. സാംസ്കാരിക വകുപ്പ് മുൻകൈെയടുത്താണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലടക്കം സ്കൂളുകൾക്കും വ്യക്തമായ പങ്കാളിത്തവും പിന്തുണയും ഉറപ്പാക്കും. സ്കൂളുകളിലെ കലാപഠനം വഴിപാടായി മാറുെന്നന്നും അഭിരുചിയുണ്ടായിട്ടും പഠിക്കാൻ അവസരമില്ലാത്തതിനാൽ ഒേട്ടറെ വിദ്യാർഥികൾക്ക് ഇൗ രംഗത്തേക്ക് കടന്നുവരാൻ കഴിയുന്നില്ലെന്നുമുള്ള വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.