തൃശൂർ: ജീവൻരക്ഷാ ഉപകരണങ്ങൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റമുണ്ടാക്കുന്നത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ താളംതെറ്റിക്കുന്നു. ഇത്തരം ഉപകരണങ്ങൾക്ക് ഓരോ ദിവസവും വില കൂട്ടുകയാണ്. ഉൽപാദനം കുറഞ്ഞെന്നും ഓർഡർ ചെയ്താലും കിട്ടാനില്ലെന്നും പറഞ്ഞ് പൂഴ്ത്തിവെപ്പും കൊള്ളയുമാണ് നടക്കുന്നതെന്നാണ് ആക്ഷേപം.
കോവിഡ് ബാധിതർക്ക് കുത്തിവെക്കുന്ന െറംെഡസിവിയർ മരുന്നടക്കം കിട്ടാനില്ല. അവശ്യമരുന്നുകളുടെ കാര്യത്തിലും ഇതുതന്നെ അവസ്ഥ. കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ആവശ്യം ഏറിയ സാഹചര്യം ഒരുവിഭാഗം മുതലെടുക്കുകയാണ്. കേരളത്തിലെ സ്ഥിരം വിപണി ആവശ്യത്തേക്കാൾ പത്തിരിട്ടയിലേറെയാണ് ഇപ്പോഴുള്ളത്. ഇതനുസരിച്ച് ഉപകരണങ്ങൾ ലഭ്യമല്ല. എന്നാൽ, വില കൂടുതൽ നൽകിയാൽ കിട്ടാനുമുണ്ട്.
കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ കേരളത്തിൽ ഹാൻഡ് സാനിറ്റൈസർ, ഫേസ് മാസ്ക്, ഡിജിറ്റൽ തർമോമീറ്റർ, പൾസ് ഓക്സിമീറ്റർ എന്നിവക്ക് വർധിച്ച ആവശ്യക്കാരുണ്ട്. എന്നാൽ, ഇതൊന്നും പഴയതുപോലെ ലഭ്യമല്ലെന്ന് വരുത്തുകയാണ്. ആവശ്യം കൂടുന്നതിനനുസരിച്ച് കിട്ടാത്ത അവസ്ഥയുണ്ടെങ്കിൽ അത് ഒന്നുകൂടി പെരുപ്പിക്കുന്നതാണ് വിപണിയിൽ കാണുന്നത്.
സാനിറ്റൈസറിെൻറ പ്രധാന ഘടകമായ എഥനോളിന് 30 ശതമാനത്തിലേറെയാണ് വില വർധന. നേരേത്ത ലിറ്ററിന് 130 രൂപയുണ്ടായിരുന്നത് 230 മുതൽ 250 രൂപ വെരയാണ് കൂടിയത്. മാത്രമല്ല, സാനിറ്റൈസർ പമ്പിങ്ങിന് ഉപയോഗിക്കുന്ന പമ്പിന് മൂന്നിൽനിന്ന് 12 രൂപയായി. നേരേത്ത അഞ്ച് ലിറ്ററിന് 550 രൂപയായിരുന്നു ചില്ലറ വില. ഇപ്പോൾ മൊത്ത വിപണി വില 750 രൂപയാണ്. ചില്ലറ വിപണിയിൽ ആയിരത്തോടടുത്തു.
മെഡിക്കൽ അടക്കം മാസ്ക്കുകളുടെ കാര്യത്തിലും ഇതാണ് അവസ്ഥ. ഇതര സംസ്ഥാനങ്ങളിൽ നേരേത്ത കർശനമായി മാസ്ക് ഉപയോഗിക്കുന്നവർ വിരളമായിരുന്നു. പുതിയ സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിലും മാസ്ക് ഉപയോഗം കൂടിയതാണ് ക്ഷാമത്തിന് കാരണമായി പറയുന്നത്. കേരളത്തിലെ നിർമാതാക്കൾക്ക് ഇവയുടെ അസംസ്കൃത വസ്തുക്കൾ കിട്ടാൻ ബുദ്ധിമുട്ടുണ്ട്.
ഒന്നാംഘട്ടത്തിൽ വലിയ വിലയുണ്ടായിരുന്ന ഡിജിറ്റൽ തർമോമീറ്ററിന് വില കുറഞ്ഞിരുന്നു. രണ്ടാം തരംഗത്തിൽ വീണ്ടും കൂടുകയാണ്. കിട്ടാത്ത സാഹചര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.