Image Credit: facebook.com/jijo.soman

‘ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്താൽ പടം വരച്ചുതരാം...’

കോഴിക്കോട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കിടപ്പാടമുൾപ്പെടെ നഷ്ടപ്പെട്ടവർക്കായുള്ള പുനരധിവാസ പദ്ധതികൾ തയാറായിവരികയാണ്. ദുരന്തബാധിതരെ സഹായിക്കാൻ വിവിധ മേഖലകളിലുള്ളവർ മുന്നോട്ടുവരുന്നുണ്ട്. സഹായിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും നിരവധിപ്പേരുണ്ട്. ഇത്തരത്തിൽ വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധയമാകുന്നത്. ദുരിതാശ്വാസ ഫണ്ടിലേക്ക് 5000 രൂപയിൽ കൂടുതൽ സംഭാവന ചെയ്താൽ പടം വരച്ചുതരാമെന്ന ‘ഓഫറു’മായി വന്നിരിക്കുകയാണ് പന്തളം സ്വദേശിയും കലാകാരനുമായ ജിജോ സോമൻ.

ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന ഒരുപാടുപേർ ഉണ്ടെന്നറിയാം. എല്ലാവർക്കും വരച്ചുനൽകാൻ കഴിയാത്തതിനാൽ 5000 രൂപക്ക് മുകളിൽ പണമയക്കുന്ന 50 പേരെ വരക്കാമെന്ന് ജിജോ സോമൻ പറയുന്നു. “വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത/ചെയ്യുന്ന കൂട്ടുകാർക്ക് എന്റെ വക ഒരു സന്തോഷം. പണമടച്ച സ്‌ക്രീൻഷോട്ട് അയച്ചു തരൂ. നിങ്ങളുടെ ഒരു ഫോട്ടോ ലൈൻസ്കെച്ചായി വരച്ച് തരാം. ഒരുപാട് കൂട്ടുകാർ അയച്ചിട്ടുണ്ടാവും എന്നെനിക്കറിയാം അതുകൊണ്ട് അയ്യായിരം രൂപയ്ക്ക് മേൽ അയച്ച അൻപത് പേരെ വരക്കാം എന്നാണ് പ്ലാൻ. വേഗം സ്‌ക്രീൻഷോട്ട് അയക്കൂ... ഒപ്പം നിങ്ങളുടെ ഫോട്ടോയും” - ജിജോ ഫേസ്ബുക്കിൽ കുറിച്ചു.

Full View
Tags:    
News Summary - Artist Jijo Soman offers Portrait Linesketch for those contributing to relief fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.